തിരഞ്ഞെടുപ്പിനു മുന്നോടിയായി പോലീസ് പണിതുടങ്ങി; മദ്യക്കടത്തുകാരെയും അന്തര്‍സംസ്ഥാന ക്രിമിനലുകളെയും ഒതുക്കും, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കൈകാര്യം ചെയ്യും
കാസര്‍കോട്: (www.kasargodvartha.com 09.03.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തര്‍ സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ കളക്ടര്‍മാരുടേയും പോലീസ് മേധാവികളുടേയും ആദായ നികുതി - എക്‌സൈസ് മേധാവികളുടേയും യോഗം കാസര്‍കോട് നടന്നു. കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു വിളിച്ചു ചേര്‍ത്ത അടിയന്തിര അവലോകനയോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കാനിടയുള്ള വിവിധ വിഷയങ്ങള്‍ അവലോകനം ചെയ്തു. പരിഹാര നടപടികള്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
അതിര്‍ത്തി കടന്ന് അക്രമം നടത്തുന്നവരെയും മദ്യക്കടത്തുകാരെയും സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ നല്‍കി സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നവരേയും സംയുക്തമായി കൈകാര്യം ചെയ്യുന്നതിനും ഉന്നതതല യോഗം തീരുമാനിച്ചു. അതിര്‍ത്തികളിലെ അനധികൃത മദ്യകേന്ദ്രങ്ങളില്‍ സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന പിടികിട്ടാപ്പുള്ളികളെ കസ്റ്റഡിയിലെടുത്ത് പരസ്പരം കൈമാറാനും ധാരണയായി.
യോഗത്തില്‍ ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷണര്‍ ശശികാന്ത് ഐ എ എസ്, കുടക് ഡെപ്യൂട്ടി കമ്മീഷണര്‍ ആനീസ് ജോയ് ഐ എ എസ്, തലശ്ശേരി സബ് കളക്ടര്‍ ആബില്‍ ഐ എ എസ്, കാസര്‍കോട് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, കുടക് ജില്ലാ പോലീസ് മേധാവി സുമന്‍, എ എസ് പി ശില്‍പ, അഡീഷണല്‍ ഡി വൈ എസ് പി പി ബി പ്രശോഭ്, കാസര്‍കോട് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ വി പി അബ്ദുര്‍ റഹ് മാന്‍, കണ്ണൂര്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, election, Trending, Loksabha election: police inspection tighten
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment