കാറ്റുകൊള്ളാനെത്തിയപ്പോള്‍ കടലില്‍ കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: (www.kvartha.com 26.03.2019) കാറ്റുകൊള്ളാനെത്തിയപ്പോള്‍ കടലില്‍ കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയം പറക്കുളം കല്ലുവിള വീട്ടില്‍ സുനില്‍ (23), ശാന്തിനി (19) എന്നിവരുടെ മൃതദേഹങ്ങളാണ് കൊല്ലം പോര്‍ട്ടിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 4.45 നും 5.15 മിടയില്‍ കൊല്ലത്തും വാടിയില്‍ നിന്നുമായി കണ്ടെത്തിയത്. ലൈഫ് ഗാര്‍ഡും മത്സ്യതൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ശാന്തിനിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പരേതനായ ഗോപാലന്റേയും ഇന്ദിരയുടേയും മകനാണ് സുനില്‍. കൊട്ടിയം പുല്ലാങ്കുഴിയാണ് ശാന്തിനിയുടെ സ്വദേശം. പെരുമണില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തശേഷം ബന്ധുക്കളായ യുവാക്കള്‍ക്കൊപ്പമാണ് ഇരുവരും ബീച്ചില്‍ എത്തിയത്.

Couple dead body found in Kollam beach, Kollam, News, Local-News, Missing, Dead Body, Found, Police, Hospital, Kerala

ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ബീച്ചിലെത്തി സുനിലും ശാന്തിനിയും കാല്‍ നനയ്ക്കുന്നതിനിടെ ശാന്തിനി കാല്‍തെറ്റി തിരയില്‍പ്പെട്ടു. ഇതോടെ ശാന്തിനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുനിലും തിരയില്‍പ്പെടുകയായിരുന്നു.

ഉടന്‍ തന്നെ ലൈഫ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല. അഞ്ചു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കൊല്ലം ഈസ്റ്റ് പോലീസ് മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Couple dead body found in Kollam beach, Kollam, News, Local-News, Missing, Dead Body, Found, Police, Hospital, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?