ഡയന്‍ അലക്സ് മാത്യുസ് പെല്‍ബി കൊച്ചി സിറ്റി ചാമ്പ്യന്‍
കൊച്ചി: (www.kvartha.com 26.03.2019) ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പെല്ലിംഗ് മത്സരമായ ക്ലാസ്‌മേറ്റ് സ്‌പെല്‍ബീ 11-ാം സീസണ്‍ കൊച്ചി സിറ്റി ഫൈനലില്‍, ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിലെ ഡയന്‍ അലക്‌സ് മാത്യു സിറ്റി ചാമ്പ്യനായി. ദേശീയ ഫൈനലില്‍ ഡയന്‍ അലക്‌സ് മാത്യു മാറ്റുരയ്ക്കും. പ്രാഥമിക റൗണ്ടില്‍ മത്സരത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കൊച്ചി ഉള്‍പ്പെടെ 30 നഗരങ്ങളിലാണ് മത്സരം അരങ്ങേറിയത്. ഒന്നാം റൗണ്ടില്‍ നടന്ന ഓണ്‍-ഗ്രൗണ്ട് മത്സരങ്ങളില്‍ നഗരത്തിലെ 17 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പ്രസ്തുത മത്സരത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയ 15 വിദ്യാര്‍ത്ഥികള്‍ സെമി ഫൈനലിലെത്തി. തുടര്‍ന്ന് നടന്ന ഫൈനലില്‍ ആണ് ഡയന്‍ അലക്‌സ് മാത്യു സിറ്റി ചാമ്പ്യനായത്. ക്ലാസ്‌മേറ്റ് സ്‌പെല്‍ ബീ 11-ാം സീസണിലെ ദേശീയ ഫൈനലില്‍ 16 ടോപ് സ്‌കോറര്‍മാരാണ് മത്സരിക്കുക. ദേശീയ ഫൈനല്‍ ഡിസ്‌കവറി ചാനല്‍, ഡിസ്‌കവറി കിഡ്‌സ്, ഡിസ്‌കവറി തമിഴ് എന്നീ ചാനലുകള്‍ സംപ്രേഷണം ചെയ്യും. ഓരോ വിദ്യാര്‍ത്ഥിയുടെയും ഉള്ളിലുള്ള സര്‍ഗാത്മകതയെ പരിപോഷിപ്പിക്കുകയാണ് സ്‌പെല്‍ബീയുടെ ഉദ്ദേശ്യമെന്ന് ഐ ടി സി എജ്യുക്കേഷന്‍ ആന്‍ഡ് സ്റ്റേഷനറി പ്രോഡക്റ്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ശൈലേന്ദ്ര ത്യാഗി പറഞ്ഞു. ഐടിസിയുടെ നോട്ട്ബുക്ക് ബ്രാന്‍ഡാണ് ക്ലാസ്‌മേറ്റ്.
മത്സരാര്‍ത്ഥികള്‍ക്ക് ക്ലാസ്‌മേറ്റ് പഠനോപകരണങ്ങള്‍ നല്കുകയും, ടെസ്റ്റുകള്‍ നടത്തുകയും ചെയ്തു. മത്സരാര്‍ത്ഥികളെ ഒരുക്കുന്നതിന്റെ ഭാഗമായി ബ്ലോഗുകള്‍ വഴി ആശയവിനിമയം നടത്തുകയുമുണ്ടായി. ദേശീയ ചാമ്പ്യന് 2,00,000 രൂപയാണ് സമ്മാനത്തുക. അമേരിക്കയിലെ വാഷിങ്ങ്ടണ്‍ ഡിസിയില്‍ നടക്കുന്ന സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരം കാണാന്‍ രക്ഷകര്‍ത്താവിനൊപ്പം പോകാനും അവസരം ഉണ്ട്. നാല് സെമിഫൈനലിസ്റ്റുകള്‍ക്ക് 50,000 രൂപ വീതമുള്ള ക്യാഷ് പ്രൈസ് ലഭിക്കും.
Keywords: Dion Alax Mathew wins in the classmate spell bee season 11 kochi city final, Kochi, News, Kerala, Sports, Winner, Students, Competition, Education.

Powered by Info News For You

Comments
Post a Comment