തിരുവനന്തപുരത്ത് എന്തും സംഭവിക്കാം; കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചെത്തുന്നു; പൊരിഞ്ഞ പോരാട്ടത്തിനൊരുങ്ങി തലസ്ഥാനം
ന്യൂഡല്‍ഹി: (www.kvartha.com 08.03.2019) മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരന്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചനകള്‍. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. കുമ്മനം രാജിവെച്ച സ്ഥിതിക്ക് അസം ഗവര്‍ണര്‍ ജഗദീഷ് മുഖിക്കാണ് മിസോറാമിന്റെ അധിക ചുമതല.
കുമ്മനം മത്സരിക്കണമെന്ന നിലപാടില്‍ ആര്‍എസ്എസ് ഉറച്ചുനില്‍ക്കുകയാണ്. ബിജെപി ദേശീയ നേതൃത്വവും ഇതിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ല എന്ന നിലപാടുമാണ് ആദ്യം മുതല്‍ തന്നെ ആര്‍എസ്എസ് നേതൃത്വം എടുത്തത്. തിരുവനന്തപുരത്തെ വോട്ടര്‍പട്ടികയിലെ കുമ്മനത്തിന്റെ പേര് സംബന്ധിച്ച വിവരങ്ങള്‍ വെള്ളിയാഴ്ച രാവിലെ തിരക്കുക കൂടി ചെയ്തത് ഇതിന്റെ ഭാഗമാണെന്നും പറയപ്പെടുന്നു.
കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആര്‍.എസ്.എസ്. ആവശ്യം ആദ്യം ബി.ജെ.പി. കേന്ദ്രഘടകം അംഗീകരിക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ ഈയിടെ പാലക്കാട് സന്ദര്‍ശിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ആര്‍.എസ്.എസ്. ഘടകം വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ അമിത് ഷാ കുമ്മനത്തെ ഗവര്‍ണര്‍ പദവിയില്‍ നിന്നും മാറ്റാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു എന്നാണു അറിയുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. അവിടെ ശക്തമായ സ്ഥാനാര്‍ത്ഥി വേണമെന്ന് സംസ്ഥാന നേതൃത്വത്തില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. സുരേഷ് ഗോപി, കെ.സുരേന്ദ്രന്‍ എന്നിവരുടെ പേര് ഉയര്‍ന്നുവന്നെങ്കിലും കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ആര്‍.എസ്.എസിന്റെ ആവശ്യം. ഇതിന്റെ പശ്ചാത്തലത്തില്‍ കുമ്മനത്തിന്റെ രാജിക്കായി ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
മിസോറാമിലെ മാധ്യമങ്ങളും കുമ്മനം രാജിവെച്ച് തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഗവര്‍ണര്‍ പദവി ഒഴിഞ്ഞെത്തുന്ന കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിജയം ഉറപ്പാണെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം മേയിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി കേന്ദ്ര നേതൃത്വം നിയമിക്കുന്നത്. ഇതില്‍ കേരളത്തിലെ ആര്‍.എസ്.എസ്. ഘടകത്തിന് അതൃപ്തിയുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kummanam Rajasekharan quits as Mizoram governor, set to take,New Delhi, News, Politics, Trending, Lok Sabha, Election, Resignation, Governor, BJP, RSS, National.
കുമ്മനം മത്സരിക്കണമെന്ന നിലപാടില്‍ ആര്‍എസ്എസ് ഉറച്ചുനില്‍ക്കുകയാണ്. ബിജെപി ദേശീയ നേതൃത്വവും ഇതിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ല എന്ന നിലപാടുമാണ് ആദ്യം മുതല്‍ തന്നെ ആര്‍എസ്എസ് നേതൃത്വം എടുത്തത്. തിരുവനന്തപുരത്തെ വോട്ടര്‍പട്ടികയിലെ കുമ്മനത്തിന്റെ പേര് സംബന്ധിച്ച വിവരങ്ങള്‍ വെള്ളിയാഴ്ച രാവിലെ തിരക്കുക കൂടി ചെയ്തത് ഇതിന്റെ ഭാഗമാണെന്നും പറയപ്പെടുന്നു.
കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആര്‍.എസ്.എസ്. ആവശ്യം ആദ്യം ബി.ജെ.പി. കേന്ദ്രഘടകം അംഗീകരിക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ ഈയിടെ പാലക്കാട് സന്ദര്‍ശിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ആര്‍.എസ്.എസ്. ഘടകം വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ അമിത് ഷാ കുമ്മനത്തെ ഗവര്‍ണര്‍ പദവിയില്‍ നിന്നും മാറ്റാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു എന്നാണു അറിയുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. അവിടെ ശക്തമായ സ്ഥാനാര്‍ത്ഥി വേണമെന്ന് സംസ്ഥാന നേതൃത്വത്തില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. സുരേഷ് ഗോപി, കെ.സുരേന്ദ്രന്‍ എന്നിവരുടെ പേര് ഉയര്‍ന്നുവന്നെങ്കിലും കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ആര്‍.എസ്.എസിന്റെ ആവശ്യം. ഇതിന്റെ പശ്ചാത്തലത്തില്‍ കുമ്മനത്തിന്റെ രാജിക്കായി ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
മിസോറാമിലെ മാധ്യമങ്ങളും കുമ്മനം രാജിവെച്ച് തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഗവര്‍ണര്‍ പദവി ഒഴിഞ്ഞെത്തുന്ന കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിജയം ഉറപ്പാണെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം മേയിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി കേന്ദ്ര നേതൃത്വം നിയമിക്കുന്നത്. ഇതില്‍ കേരളത്തിലെ ആര്‍.എസ്.എസ്. ഘടകത്തിന് അതൃപ്തിയുണ്ടായിരുന്നു.
Keywords: Kummanam Rajasekharan quits as Mizoram governor, set to take,New Delhi, News, Politics, Trending, Lok Sabha, Election, Resignation, Governor, BJP, RSS, National.
Powered by Info News For You

Comments
Post a Comment