കണ്ണൂരിലും കോഴിക്കോടും കൊമ്പുകോര്‍ക്കുന്നു; മാഹിയിലെത്തിയാല്‍ കോണ്‍ഗ്രസും സിപിഎമ്മും ഭായിമാര്‍

തിരുവനന്തപുരം: (www.kvartha.com 29.03.2019) കേരളത്തിലെ കണ്ണൂരും, കോഴിക്കോടും കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്ന സിപിഎം, സിപിഐ അടങ്ങുന്ന ഇടതുപക്ഷം തൊട്ടടുത്ത മാഹിയില്‍ കോണ്‍ഗ്രസിനുവേണ്ടിയാണ് എല്‍ഡിഎഫ്. വോട്ടു ചെയ്യും എന്നാല്‍ കോണ്‍ഗ്രസുമായി വേദി പങ്കിടില്ലെന്ന നിലപാടിലാണ്. സംയുക്ത പ്രചാരണവുമില്ല. എന്നാല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തുമെന്ന് മാഹിയിലെ സിപിഐ ഘടകം. പോണ്ടിച്ചേരിയിലെ പ്രോഗ്രസ്സീവ് സെക്കുലര്‍ അലയന്‍സില്‍ ഡിഎംകെ, കോണ്‍ഗ്രസ്സ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, വികെസി തുടങ്ങിയ ഏഴ് കക്ഷികളാണുള്ളത്.

കേരളത്തില്‍ എല്‍ഡിഎഫ് ഘടക കക്ഷികളായ സിപിഎമ്മും സിപിഐയും പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയില്‍ എന്ത് തീരുമാനമെടുക്കുമെന്ന ആശങ്കയിലായിരുന്നു കോണ്‍ഗ്രസ്സ്. എന്നാല്‍ സിപിഐ കോണ്‍ഗ്രസ്സിനെ ജയിപ്പിക്കാനുള്ള ശ്രമത്തില്‍ തനിച്ചിറങ്ങുമെന്ന അഭിപ്രായം പ്രകടിപ്പിച്ചു കഴിഞ്ഞു.

എന്നാല്‍ സിപിഎം വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. എന്നിരുന്നാലും അവസാനം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയക്കും. പോണ്ടിച്ചേരിയില്‍ കേരളത്തിലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഏപ്രില്‍ 18നാണ് വോട്ടെടുപ്പ്. പോണ്ടിച്ചേരി കാരക്കല്‍, യാനം, മാഹി എന്നിവയുള്‍പ്പെടുന്ന ലോകസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയാണ് പ്രോഗ്രസ്സീവ് സെക്കുലര്‍ അലയന്‍സിന് വേണ്ടി മത്സരിക്കുന്നത്.

നിലവിലുള്ള നിയമസഭയിലെ സ്പീക്കര്‍ കൂടിയാണ് മത്സരിക്കുന്ന വി വൈദ്യലിംഗം. മാഹിയിലെ മുസ്ലിം ലീഗും കോണ്‍ഗ്രസ്സിനൊപ്പം തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് സജീവമായി നിലകൊള്ളുന്നുണ്ട്. ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തെ പരാജയപ്പെടുത്തുക എന്നത് ഈ തെരഞ്ഞെടുപ്പിലെ മുഖ്യലക്ഷ്യമായിട്ടാണ് സിപിഐ. കേരളത്തിലെ എല്‍ഡിഎഫ് മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ മാഹിക്ക് ചുറ്റും മത്സരിക്കുന്നുണ്ട്.

In mahi, CPM stands for Congress, Thiruvananthapuram, News, Kerala, Politics, CPM, Congress, BJP, Lok Sabha, Election, Trending

മാഹിയില്‍ കോണ്‍ഗ്രസ്സിനും മുസ്ലിം ലീഗിനുമൊപ്പം വേദി പങ്കിടുമ്പോള്‍ പ്രചാരണ രംഗത്ത് ഇറങ്ങുന്ന നേതാക്കളുടെ വാക്ക് പിഴച്ചാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. മാത്രമല്ല ദേശീയ മാധ്യമങ്ങള്‍ പോലും ചര്‍ച്ചാ വിഷയമാക്കുകയും ചെയ്യും. സിപിഐ കണ്ണൂര്‍ ജില്ലാ ഘടകവുമായും പോണ്ടിച്ചേരി സംസ്ഥാന ഘടകവുമായും ആലോചിച്ചിരുന്നു. സിപിഐ പ്രവര്‍ത്തിക്കുന്നത് പോണ്ടിച്ചേരി ഘടകത്തിന്റെ കീഴിലാണ്. എന്നാല്‍ സിപിഎം ഇതുവരേയും ഇക്കാര്യത്തില്‍ മനസ്സു തുറന്നിട്ടില്ല. കേരള സംസ്ഥാന കമ്മിറ്റിക്ക് കീഴിലാണ് സിപിഎമ്മിന്റെ മാഹി ഘടകം പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മാതൃകാപരമായ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനമാണ് കേരളം. ജനദ്രോഹ ഭരണം നടത്തുന്ന ബിജെപി സര്‍ക്കാറിനെ പരാജയപ്പെടുത്തുക എന്നതാണ് സിപിഐയുടെ ലക്ഷ്യം.

അവര്‍ക്കെതിരെ മാഹി ഉള്‍പ്പെടെയുള്ള പോണ്ടിച്ചേരി ലോകസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി വി വൈദ്യലിംഗത്തിന് തന്നെ സിപിഐ പ്രവര്‍ത്തകര്‍ മുഴുവന്‍ വോട്ടുകളും രേഖപ്പെടുത്തും. ഇത് സിപിഐയുടെ ഉത്തരവാദിത്വമാണ്. മാഹിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നിര്‍വ്വഹിക്കാന്‍ മേല്‍ ഘടകം സിപിഐ നേതാവ് വിജയന്‍ കൈനാടത്തിനെ കണ്‍വീനറാക്കിയും പി മേനോഹരന്‍ നമ്പ്യാര്‍, എന്‍ ഉണ്ണിമാസ്റ്റര്‍, രാജന്‍ മാസ്റ്റര്‍, പി പ്രദീപന്‍, ടി ടി നാണു, എന്‍ സിഗേഷ്, എന്നിവരടങ്ങിയ അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: In mahi, CPM stands for Congress, Thiruvananthapuram, News, Kerala, Politics, CPM, Congress, BJP, Lok Sabha, Election, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?