അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി; വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: (www.kvartha.com 28.03.2019) അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഡെല്‍ഹി ഹുമയൂണ്‍ റോഡില്‍വച്ച് വാഹനമിടിച്ച് പരിക്കേറ്റ രാജസ്ഥാനില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ രാജേന്ദ്രവ്യാസിനാണ് രാഹുലിന്റെ കൈസഹായമുണ്ടായത്.
ഈ സമയത്ത് അതുവഴി വന്ന രാഹുല്‍ വാഹനം നിറുത്തിയിറങ്ങി സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ രാജേന്ദ്രവ്യാസിനെ സ്വന്തം വാഹനത്തില്‍ കയറ്റി ഡെല്‍ഹി എയിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വ്യാസിനെ ശുശ്രൂഷിക്കുന്ന രാഹുലിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വ്യാസിന്റെ പരിക്ക് ഗുരുതരമല്ല.
രാഹുല്‍ തന്റെ കര്‍ച്ചീഫ് എടുത്ത് മാധ്യമ പ്രവര്‍ത്തകന്റെ നെറ്റി തുടച്ചുകൊടുക്കുന്നതും കാണാം. തന്റെ മാധ്യമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷനോട് വീണ്ടും കര്‍ച്ചീഫ് എടുത്ത് തന്റെ നെറ്റിയില്‍ തുടച്ചുകൊടുക്കാന്‍ രാജേന്ദ്രവ്യാസ് അപേക്ഷിക്കുന്നു. അപേക്ഷ രാഹുല്‍ ചിരിയോടു കൂടി സ്വീകരിക്കുകയും തന്റെ കര്‍ച്ചീഫ് എടുത്ത് വീണ്ടും തുടയ്ക്കുകയും ചെയ്തു. ഈ രംഗം രാജേന്ദ്ര വ്യാസ് കാമറയില്‍ ഒപ്പിയെടുത്തു.
ടല്‍ക്കടോര സ്‌റ്റേഡിയത്തിലെ പൊതുപരിപാടിയില്‍ സംബന്ധിക്കാന്‍ പോവുകയായിരുന്നു രാഹുല്‍. രാഹുലിന്റെ വീഡിയോ പുറത്തുവന്നതോടെ വിവിധ മേഖലകളില്‍ നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനും രാഹുലിനെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ രാഹുലിന് അഭിനന്ദന പ്രവാഹമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: "Sir, Once More, Please," Says Hurt Journalist, Helped By Rahul Gandhi, New Delhi, News, Politics, Social Network, Accident, Video, Media, Rahul Gandhi, hospital, Treatment, Injured, National.

@INCIndia अध्यक्ष @RahulGandhi ने घायल पत्रकार राजेन्द्र व्यास की मदद कर दिया इंसानियत का परिचय, सच दयालु व्यक्ति है राहुल गांधी @ashokgehlot51 @SachinPilot @priyankac19 @rssurjewala @VineetPunia @pranavINC pic.twitter.com/TYxqRhxPS9— Vivek Barmeri (@Viveksbarmeri) March 27, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: "Sir, Once More, Please," Says Hurt Journalist, Helped By Rahul Gandhi, New Delhi, News, Politics, Social Network, Accident, Video, Media, Rahul Gandhi, hospital, Treatment, Injured, National.
Powered by Info News For You

Comments
Post a Comment