'ഒറ്റരാത്രികൊണ്ട് സതീശന്‍ പാച്ചേനിയെ എ ഗ്രൂപ്പില്‍നിന്ന് സു ഗ്രൂപ്പിലേക്കു മാറ്റി മാമോദീസ മുക്കിയ സുധീരന്‍, ഗ്രൂപ്പ് മുതലാളിമാരെ വിമര്‍ശിക്കണ്ട'; വിവാദമായി എ പി അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ണൂര്‍: (www.kasargodvartha.com 20.03.2019) 'ഒറ്റരാത്രികൊണ്ട് സതീശന്‍ പാച്ചേനിയെ എ ഗ്രൂപ്പില്‍നിന്ന് സു ഗ്രൂപ്പിലേക്കു മാറ്റി മാമോദീസ മുക്കിയ സുധീരന്‍, ഗ്രൂപ്പ് മുതലാളിമാരെ വിമര്‍ശിക്കണ്ട' എന്ന എ പി അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിന് തിരികൊളുത്തി. വടകരയിലും വയനാട്ടിലും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ വൈകിയത് ഗ്രൂപ്പ് തര്‍ക്കത്തിന്റെ പേരിലാണെന്ന് ധ്വനിപ്പിക്കുന്ന സുധീരന്റെ വിമര്‍ശനത്തിനെതിരെയാണ് അബ്ദുല്ലക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റുമായി രംഗത്തെത്തിയത്.
പോസ്റ്റ് വിവാദമായതോടെ ഇതിനെതിരെ വി ടി ബല്‍റാം എംഎല്‍എയും രംഗത്തെത്തി. അനവസരത്തിലുള്ള പോസ്റ്റാണെന്നും പിന്‍വലിക്കുന്നതാണ് ഉചിതമെന്നും ബല്‍റാം കമന്റ് ചെയ്തതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഗ്രൂപ്പ് തിരിഞ്ഞുള്ള കമന്റുകള്‍ അബ്ദുല്ലക്കുട്ടിയുടെ പോസ്റ്റിനു താഴെ നിറഞ്ഞു. എന്നാല്‍ പോസ്റ്റ് പിന്‍വലിക്കാന്‍ അബ്ദുല്ലക്കുട്ടി തയാറായില്ല.
കാസര്‍കോട്, കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ അബ്ദുല്ലക്കുട്ടിയുടെ പേര് സജീവ ചര്‍ച്ചയിലുണ്ടായിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞിരുന്നു. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ അബ്ദുല്ലക്കുട്ടി ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, Top-Headlines, Trending, election, Social-Media, AP Abdullakkutty's Facebook post makes controversy
< !- START disable copy paste -->
Keywords: Kannur, news, Top-Headlines, Trending, election, Social-Media, AP Abdullakkutty's Facebook post makes controversy
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment