ഫീസ് അടയ്ക്കാത്തതിന് രണ്ട് കുട്ടികളെ വെയിലത്ത് നിര്‍ത്തിയ സംഭവം; ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: (www.kvartha.com 31.03.2019) ഫീസ് അടയ്ക്കാത്തതിന് രണ്ട് കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരിക്കുകയും വെയിലത്ത് നിര്‍ത്തുകയും ചെയ്ത സംഭവത്തില്‍ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കേസെടുത്തു. എറണാകുളം ജില്ലയിലെ അണ്‍എയ്ഡഡ് സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥികള്‍ അവസാന ഗഡു ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് വെയിലത്ത് നിര്‍ത്തിയെന്നായിരുന്നു പരാതി.

സംഭവത്തില്‍ ചെയര്‍പേഴ്സണ്‍ പി സുരേഷ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളിലെത്തിയ കുട്ടികളെ ഹാളില്‍ ഇരിക്കാന്‍ അനുവദിക്കാതെ പുറത്തിറക്കി നിര്‍ത്തിയെന്ന മാധ്യമവാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് കേസ്.


Keywords: Students made to stand in sun for not paying fees; case registered against school management, Thiruvananthapuram, News, Kerala, Child, school, Children., Education, Case, Examination, Complaint.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?