സംസ്ഥാനത്ത് ചിക്കന്‍പോക്സ് പടരുന്നു; ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: (www.kvartha.com 02.03.2019) തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വായു വഴിയാണ് ചിക്കന്‍പോക്‌സ് വൈറസ് പകരുന്നത്.

അസൈക്ലോവീര്‍ എന്ന ആന്റിവൈറല്‍ മരുന്ന് രോഗാരംഭം മുതല്‍ ഉപയോഗിക്കുന്നത് രോഗം വേഗത്തില്‍ ഭേദമാകാനും രോഗതീവ്രതയും സങ്കീര്‍ണതകളും കുറയ്ക്കാനും സഹായിക്കും. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ രണ്ടുമുതല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണം കാണും.

 Chickenpox alert in eight districts, Thiruvananthapuram, News, Health, Health & Fitness, Warning, Children, Hospital, Treatment, Kerala

പനി, ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന എന്നിവയാണ് ചിക്കന്‍പോക്‌സിന്റെ പ്രാരംഭ ലക്ഷണം. തുടര്‍ന്ന് ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. മുഖത്തും, കൈകാലുകളിലും, ദേഹത്തും വായിലും, തൊണ്ടയിലും കുമിളകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുമിളകള്‍ എല്ലാം ഒരേ സമയം അല്ല ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നത് നാല് ദിവസം മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുമിളകള്‍ താഴ്ന്നു തുടങ്ങും.

രോഗ പ്രതിരോധശേഷി കുറവായിട്ടുള്ളവരിലും അപൂര്‍വമായി കുട്ടികളിലും മുതിര്‍ന്നവരിലും കൂടാതെ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ എടുക്കുന്നവരിലും രോഗത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഉണ്ടാവും.


Keywords: Chickenpox alert in eight districts, Thiruvananthapuram, News, Health, Health & Fitness, Warning, Children, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?