കരിങ്കല്ല് പൊടി റോഡിലേക്ക് ഇറക്കി; മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പെട്ടു, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

കാസര്‍കോട്: (www.kasargodvartha.com 12.03.2019) റോഡിന്റെ നവീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് റോഡിന് മധ്യത്തില്‍ കരിങ്കല്‍പൊടി ഇറക്കിയതിനെതുടര്‍ന്ന് മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പെട്ടു. ഇതേതുടര്‍ന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ചെമ്മനാട് ചളിയങ്കോട്ടാണ് റോഡ് നവീകരണത്തിന്റെ ഭാഗമായി കരിങ്കല്‍പൊടി റോഡിന് നടുവില്‍ ഇറക്കിയത്.
Kasaragod, Road, Protest, Youth League, MYL, Muslim Youth League, News, Road blocked by Youth League

വാഹനങ്ങള്‍ക്ക് ഇത് പെട്ടന്നുകാണാന്‍ കഴിയാത്തതിനാല്‍ മൂന്ന് വാഹനങ്ങള്‍ കരിങ്കല്‍പൊടിയില്‍ കയറി അപകടത്തില്‍പെട്ടു. ഇതോടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ റോഡ് ഉപരോധിച്ചത്.

റോഡില്‍നിന്നും കരിങ്കല്‍പൊടി നീക്കംചെയ്യാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നറിച്ചതോടെ പോലീസും ബന്ധപ്പെട്ട അധികൃതരും സ്ഥലത്തെത്തി. പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ജെസിബി ഉപയോഗിച്ച് കരിങ്കല്‍പൊടി നീക്കം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Road, Protest, Youth League, MYL, Muslim Youth League, News, Road blocked by Youth League  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?