രാവിലെ വടക്കനെ ബി ജെ പിയില്‍ എത്തിച്ച അമിത് ഷായ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്; വൈകിട്ടോടെ മുന്‍ മുഖ്യമന്ത്രിയുടെ മകനെ കോണ്‍ഗ്രസില്‍ എത്തിച്ച് രാഹുല്‍ ഞെട്ടിച്ചു

ഡെറാഡൂണ്‍ : (www.kvartha.com 15.03.2019) രാവിലെ വടക്കനെ ബി ജെ പിയില്‍ എത്തിച്ച അമിത് ഷായ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. വൈകിട്ടോടെ മുന്‍ മുഖ്യമന്ത്രിയുടെ മകനെ കോണ്‍ഗ്രസില്‍ എത്തിച്ച് രാഹുല്‍ ഞെട്ടിച്ചു. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപി എംപിയുമായ ഭുവന്‍ ചന്ദ്രക്കെതിരെ മകന്‍ മത്സരിക്കാനൊരുങ്ങുന്നുവെന്നാണ് വിവരം.

ശനിയാഴ്ച രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോണ്‍ഗ്രസ് റാലിയില്‍ വെച്ച് മനീഷ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. പിതാവിന്റെ മണ്ഡലമായ പൗരിയില്‍ മനീഷ് മത്സരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മനീഷ് ഈയടുത്ത് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.

U'khand: Senior BJP leader Chandra Khanduri's son likely to join Cong, News, Congress, BJP, Lok Sabha, Election, Report, Media, Congress, National, Humor

എന്നാല്‍ വര്‍ത്തയെക്കുറിച്ച് മനീഷ് ഇതുവരെ പ്രതികരിച്ചില്ല. എന്നാല്‍ മനീഷ് ബിജെപി അംഗം അല്ലെന്നായിരുന്നു വാര്‍ത്തയെക്കുറിച്ച് ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന്‍ അജയ് ഭട്ട് പ്രതികരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പല പ്രമുഖ നേതാക്കളും സ്വന്തം പാര്‍ട്ടി വിടുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: U'khand: Senior BJP leader Chandra Khanduri's son likely to join Cong, News, Congress, BJP, Lok Sabha, Election, Report, Media, Congress, National, Humor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?