വിഭാഗീയത രൂക്ഷമായ കട്ടച്ചിറ പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു, മരണം നടന്നാല്‍ അടക്കം ചെയ്യാന്‍ സൗകര്യം നല്‍കും
കായംകുളം:(www.kvartha.com 21/03/2019) വിഭാഗീയത രൂക്ഷമായ കട്ടച്ചിറ പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം രൂക്ഷമായതോടെയാണ് കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തത്. രണ്ട് മാസത്തേക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏറ്റെടുത്തതായി കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഇരു വിഭാഗവും നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ ഉറച്ച് നിന്നതോടെ തെരഞ്ഞടുപ്പ് കാലമായതിനാല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാണ് ജില്ലാ കളക്ടര്‍ നടപടി കൈക്കൊണ്ടത്. എന്നാല്‍ യാക്കോബായ ഇടവക വിശ്വാസികള്‍ക്കും ട്രസ്റ്റി ഉള്‍പ്പെടുന്ന ഭരണസമിതിക്കും കോടതി ഉത്തരവിലൂടെ നല്‍കിയ അവകാശം നടപ്പിലായി കിട്ടും വരെയും പള്ളിയില്‍ അതിക്രമിച്ചു കയറി പ്രശ്‌നം സൃഷ്ടിച്ച ഓര്‍ത്തോഡോക്‌സ് വിഭാഗത്തിനെതിരെ നിയമനടപടി സ്വീകരിക്കും വരെയും പ്രതിഷേധ സമരവും പ്രാര്‍ത്ഥനായജ്ഞവും തുടരുമെന്ന് യാക്കോബായ വിഭാഗം വൈദിക സെക്രട്ടറി സ്ലീബാ വട്ടവേലില്‍ കോര്‍ എപ്പിസ്‌ക്കോപ്പ വ്യക്തമാക്കി.
വൈദികരും വിശ്വാസികളും ഉള്‍പ്പടെ നൂറ് കണക്കിന് പേര് കട്ടച്ചിറയില്‍ പ്രാര്‍ത്ഥനായജ്ഞത്തില്‍ ഇപ്പോള്‍ പങ്കെടുക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ ആരംഭിച്ച പ്രതിഷേധം രണ്ടാം ദിവസവും പിന്നിടുകയാണ്. സ്ഥലത്ത് ഇപ്പോഴും വന്‍ പോലീസ് ക്യാമ്പ് ചെയ്യുകയാണ്. ഇപ്പോള്‍ പള്ളിയുടെ മുന്‍വശം കെ പി റോഡിനു സമീപമായാണ് പ്രാര്‍ത്ഥനായജ്ഞം നടക്കുന്നത്. വ്യാഴാഴ്ച യുകെ ഭദ്രാസനാധിപന്‍ ബിഷപ്പ് മാത്യുസ് മാര്‍ അന്തിമോസ്, ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ ഏലിയാസ് എന്നിവരും പ്രാര്‍ഥനായജ്ഞത്തില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, District Collector,Police, Camp,Collector intervened on Kattachira church issue
Powered by Info News For You

Comments
Post a Comment