ഇത് അഭിമാന നിമിഷം; ഇന്ത്യ വന്‍ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി; തത്സമയ സംപ്രേഷണം
ന്യൂഡല്‍ഹി: (www.kvartha.com 27.03.2019) എല്ലാ ഇന്ത്യക്കാരനും അഭിമാനത്തിന്റെ ദിവസമാണിന്ന്. കുറച്ചു സമയം മുമ്പ് നമ്മുടെ ശാസ്ത്രജ്ഞര്‍ 3000 കിലോമീറ്റര്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ലൈവ് ഉപഗ്രഹം വിക്ഷേപിച്ചു എന്നു പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
Keywords: PM says India successfully tested anti-satellite weapon A-SAT, became elite space power, New Delhi, News, Politics, Technology, Business, Researchers, Satelite, Prime Minister, Narendra Modi, National, Business.
ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി.
ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ആണ് ഇന്ത്യ വികസിപ്പിത്. ലോ എര്‍ത്ത് ഓര്‍ബിറ്റിലുള്ള ഉപഗ്രഹത്തെ മൂന്ന് മിനിട്ടിനുള്ളില്‍ ആക്രമിച്ച് വീഴ്ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.
മിഷന്‍ ശക്തി എന്ന് പേരിട്ട ഓപ്പറേഷന്‍ വിജയകരമാക്കിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഭ്രമണപഥത്തിലുള്ള ചാര ഉപഗ്രഹത്തെ നശിപ്പിക്കാനുള്ള സാങ്കേതികവിദ്യയാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ഇതിന് മുമ്പ് അമേരിക്ക, ചൈന, റഷ്യ എന്നീ മൂന്ന് രാജ്യങ്ങള്‍ക്കാണ് ഉപഗ്രഹവേധ മിസൈല്‍ സംവിധാനമുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )മിഷന്‍ ശക്തി എന്ന് പേരിട്ട ഓപ്പറേഷന്‍ വിജയകരമാക്കിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഭ്രമണപഥത്തിലുള്ള ചാര ഉപഗ്രഹത്തെ നശിപ്പിക്കാനുള്ള സാങ്കേതികവിദ്യയാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ഇതിന് മുമ്പ് അമേരിക്ക, ചൈന, റഷ്യ എന്നീ മൂന്ന് രാജ്യങ്ങള്‍ക്കാണ് ഉപഗ്രഹവേധ മിസൈല്‍ സംവിധാനമുള്ളത്.
Keywords: PM says India successfully tested anti-satellite weapon A-SAT, became elite space power, New Delhi, News, Politics, Technology, Business, Researchers, Satelite, Prime Minister, Narendra Modi, National, Business.
Powered by Info News For You

Comments
Post a Comment