ബിജെപി സ്ഥാനാര്‍ത്ഥികളായി; മോദി വാരണാസിയില്‍ തന്നെ; കേരളത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാവാതെ പത്തനംതിട്ട; കാസര്‍കോട്ട് രവീശ തന്ത്രി

ന്യൂഡല്‍ഹി: (www.kvartha.com 21.03.2019) ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിലെ വാരണാസിയില്‍ തന്നെ മത്സരിക്കും. അമിത് ഷാ ഗാന്ധിനഗറില്‍ ജനവിധി തേടും. കേരളത്തില്‍ തര്‍ക്കം തുടരുന്ന പത്തനംതിട്ട മണ്ഡലത്തിലേക്ക് ഇനിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനായിട്ടില്ല. ആലപ്പുഴയിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് പ്രഖ്യാപിച്ചത്. രാത്രി ഏഴിന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. നടി ഹേമമാലിനി മഥുരയിലും അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനിയും മത്സരിക്കും. കാസര്‍കോട്ട് രവീശതന്ത്രി കുണ്ടാര്‍ ആണ് സ്ഥാനാര്‍ത്ഥി.

വയനാട്, ആലത്തൂര്‍, തൃശൂര്‍, ഇടുക്കി, മാവേലിക്കര സീറ്റുകള്‍ ബിഡിജെഎസിനും കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിനും മാറ്റിവെച്ചു.

കണ്ണൂര്‍: സി കെ പത്മനാഭന്‍
വടകര: വി കെ സജീവന്‍
കോഴിക്കോട്: വി കെ പ്രകാശ് ബാബു
മലപ്പുറം: വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍
പൊന്നാനി: വി ടി രമ
പാലക്കാട്: സി കൃഷ്ണകുമാര്‍
ചാലക്കുടി: എ എന്‍ രാധാകൃഷ്ണന്‍
എറണാകുളം: അല്‍ഫോണ്‍സ് കണ്ണന്താനം
കൊല്ലം: കെ.വി സാബു
ആറ്റിങ്ങല്‍: ശോഭാ സുരേന്ദ്രന്‍
തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍



Keywords: Kerala, kasaragod, News, BJP, Narendra Modi, Pathanamthitta, Election, Lok Sabha, BJP Candidates list announced



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?