കോണ്‍ഗ്രസും സി പി എമ്മും ഒരുമിച്ച് നിന്ന് രാജ്യദ്രോഹികളെ സഹായിക്കുന്നു, രാജ്യദ്രോഹികളുടെ രക്തമാണ് ഇരുമുന്നണകളുടേയും സിരകളില്‍ ഒഴുകുന്നത്, മനസാക്ഷിയുണ്ടെങ്കില്‍ സി പി എം ബന്ധം ഒഴിയാന്‍ കോണ്‍ഗ്രസ് തയ്യാറാവണം: വി വി രാജന്‍
പെരിയ: (www.kasargodvartha.com 06.03.2019) മനസാക്ഷിയുണ്ടെങ്കില്‍ സി പി എം ബന്ധം ഒഴിയാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്ന് ബി ജെ പി ഉത്തരമേഖല പ്രസിഡന്റ് വി വി രാജന്‍ പറഞ്ഞു. വീണ്ടും വേണം മോദി ഭരണം എന്ന സന്ദേശവുമായി ശബരിമലയെ തകര്‍ക്കുന്നതിനെതിരെയും, സംസ്ഥാന സര്‍ക്കാരിന്റെ വികസന മുരടിപ്പിനെതിരെയും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേഷ് നയിക്കുന്ന പരിവര്‍ത്തന യാത്രയ്ക്ക് ഉദുമ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരിയയില്‍ നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് ചെറുപ്പക്കാരെ അരും കൊല ചെയ്ത സി പി എമ്മുമായുള്ള അവിശുദ്ധ ബന്ധം ജില്ലയിലും ദേശീയതലത്തിലും കോണ്‍ഗ്രസ് ഉണ്ടാക്കിയിരിക്കുകയാണ്. പെരിയയില്‍ മാത്രമാണ് കോണ്‍ഗ്രസ് മുതലക്കണ്ണീരൊഴുക്കുന്നത്. ചെറുപ്പക്കാരുടെ കൊലപാതകത്തില്‍ മനസാക്ഷി ഉണ്ടായിരുന്നെങ്കില്‍ ബന്ധത്തിന് തയ്യാറാവില്ലായിരുന്നു. രാഹുല്‍ഗാന്ധി കൊലപാതകത്തെ അപലപിച്ചതെല്ലാതെ സി പി എമ്മിനെ തള്ളിപ്പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നും സി പി എമ്മിന് അനുകൂല നിലാപാടാണ് കോണ്‍ഗ്രസിന്. ഇരുമുന്നണികളും ഒരുമിച്ച് നിന്ന് രാജ്യദ്രോഹികളെ സഹായിക്കുകയാണ്. തീവ്രവാദികളോട് സി പി എമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനമാണ്. രാജ്യദ്രോഹികളുടെ രക്തമാണ് ഇരുമുന്നണകളുടേയും സിരകളില്‍ ഒഴുകുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് കെ.ടി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായക്, സെക്രട്ടറി വി കെ സജീവന്‍, ഉത്തരമേഖല പ്രസിഡന്റ് വി കെ രാജന്‍, ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ വേലായുധന്‍, വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ ബളാല്‍, മണ്ഡലം വൈസ് പ്രസിഡന്റ് കാര്‍ത്ത്യായനി, ട്രഷറര്‍ ഗംഗാധരന്‍ തച്ചങ്ങാട്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് രാജേഷ് കൈന്താര്‍, ജനറല്‍ സെക്രട്ടറി ദിലീപ് പള്ളഞ്ചി, സേവാ കണ്‍വീനര്‍ പ്രദീപ് എം കൂട്ടക്കനി, മണ്ഡലം സെക്രട്ടറി ചിത്തിരഞ്ജന്‍, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എം. സിന്ധു, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എടപ്പണി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ജയകുമാര്‍ മാനടുക്കം സ്വാഗതവും എന്‍. ബാബുരാജ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, BJP, VV Rajan against CPM and Congress
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment