പാടത്ത് പണി ചെയ്തിരുന്ന രണ്ട് പേര്‍ കുഴഞ്ഞുവീണുമരിച്ചു; സൂര്യാഘാതമെന്ന് സംശയം
വെള്ളറട : (www.kvartha.com 16.03.2019) പാടത്ത് പണി ചെയ്തിരുന്ന രണ്ട് പേര്‍ കുഴഞ്ഞുവീണുമരിച്ചു. മരണകാരണം സൂര്യാഘാതമെന്ന് സംശയം. തുറസ്സായ കൃഷിയിടത്തില്‍ പണിയിലേര്‍പ്പെട്ടിരുന്ന രണ്ടുപേര്‍ അടുത്തടുത്ത ദിവസങ്ങളിലായാണ് കുഴഞ്ഞു വീണു മരിച്ചത്.
കടുത്ത വെയിലില്‍ ജോലി ചെയ്തതു മൂലമുള്ള ആഘാതമാകാമെന്നു സംശയമുണ്ട്. എന്നാല്‍ സൂര്യാഘാതമെന്നതിന് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. വയലില്‍ പണിയെടുക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഡാലുമുഖം മാട്ടാംകോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ സുനു(44) കുഴഞ്ഞു വീണു മരിച്ചതാണ് ആദ്യ സംഭവം.
സുനു ജോലിസ്ഥലത്ത് ഒറ്റയ്ക്കായിരുന്നു. ഉച്ചതിരിഞ്ഞ് ജോലിക്കിറങ്ങിയ സുനുവിനെ രണ്ടു മണിക്കൂറിനു ശേഷം വയലിലെ ചേറില്‍ അബോധാവസ്ഥയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ: രേണുക മക്കള്‍: സ്വപ്ന, സാന്ത്വന. മൃതദേഹം സംസ്‌കരിച്ചു.
സമാന സാഹചര്യത്തില്‍ വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് തിരുവനന്തപുരം മണക്കാട് മല്ലിയിടം റോഡരികത്തു വീട്ടില്‍ ആര്‍. തങ്കപ്പനെ(65) മഞ്ചംകോടിനു സമീപം തേവരുകോണത്തെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷിച്ചെത്തിയ ബന്ധുവാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നതും പോലീസില്‍ വിവരമറിയിക്കുന്നതും.
Keywords: Two dies after sunburn, News, Dead, Obituary, Local-News, Health, Health & Fitness, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment