പ്രസവിച്ചയുടന്‍ കുഞ്ഞിനെ വിറ്റ യുവതി പിടിയില്‍; ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കിയതെന്ന് സംശയം

മൂവാറ്റുപുഴ: (www.kvartha.com 15.03.2019) നവജാത ശിശുവിനെ ദമ്പതികള്‍ക്ക് കൈമാറിയ സംഭവത്തില്‍ പോലീസ് പിടിയിലായ യുവതി ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കിയതാണെന്നും പ്രസവിച്ചയുടന്‍ കുഞ്ഞിനെ പണം നല്‍കിയിരുന്നവര്‍ക്ക് കൈമാറിയിരുന്നതാണെന്നും സംശയം. ഇതേതുടര്‍ന്ന് തുടരന്വേഷണം നടത്തിയ പോലീസ് മുടവൂര്‍ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയെ നിയമപ്രകാരമല്ലാതെ കൂട്ടിയെ കൈമാറ്റം ചെയ്ത കുറ്റത്തിന് അറസ്റ്റുചെയ്തതു. ഇവരുടെ അഞ്ചാമത്തെ പ്രസവത്തിലെ കുട്ടിയെയാണ് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കൈമാറിയതായി പോലീസ് കണ്ടെത്തിയിട്ടുള്ളത്.

ഭര്‍ത്താവ് കൂടെ താമസിക്കുന്നില്ലന്നും കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നതിനാലാണ് താന്‍ കുഞ്ഞിനെ വിറ്റതെന്നുമാണ് കരച്ചിലോടെ യുവതി മൊഴി നല്‍കിയിട്ടുള്ളതെന്ന് മൂവാറ്റുപുഴ എസ്ഐ വ്യക്തമാക്കി. കുഞ്ഞില്ലാതെ യുവതി വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തായത്. വിവരം ഇവരുടെ ഭര്‍ത്താവ് അറിയുകയും ഇത് സംബന്ധിച്ച് മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കുകയായിരുന്നു.

A woman who sold her baby after she was delivered; suspect the pregnancy was rented out, Kochi, News, Kerala, Muvattupuzha, Baby, Police, Arrest, Women, hospital, Crime

ഫെബ്രുവരി 26ന് പുലര്‍ച്ചെ 1.30നാണ് യുവതി വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് മൂന്ന് മണിയോടെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദേശത്തുനിന്നുള്‍പ്പെടെ കുട്ടികളുണ്ടാവാത്ത ദമ്പതികള്‍ ഇവിടെ എത്തി ചികിത്സ തേടിയിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ നാലിനാണ് യുവതി കുഞ്ഞിനെ വര്‍ക്കല സ്വദേശികളായ ദമ്പതികള്‍ക്ക് കൈമാറിയത്. ആശുപത്രി അധികൃതരുടെ അറിവോടെയായിരുന്നു കൈമാറ്റമെന്നാണ് സൂചന.

കുഞ്ഞിനെ വാങ്ങിയ ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് സംഭവത്തില്‍ പോലീസ് പരാതിയെത്തിയത്. പോലീസ് ഇവരെയും യുവതിയെയും വിളിച്ചുവരുത്തി. പിന്നീട് ഇരുകൂട്ടരുടെയും പേരില്‍ കേസെടുത്തു. ജുവനൈല്‍ ജസ്റ്റീസ് ആക്റ്റ് 80,81 വകുപ്പുകള്‍ പ്രകാരമുള്ള കേസുകളാണ് ഈ സംഭവത്തില്‍ മൂവാറ്റുപുഴ പൊലീസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ദമ്പതികളെ കോടതി റിമാന്‍ഡ് ചെയ്തു. യുവതിക്ക് കുഞ്ഞിനെ കൈമാറിയശേഷം ജാമ്യം നല്‍കി വിട്ടയച്ചു. തുടര്‍ന്ന് പിന്നീട് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു.

Keywords: A woman who sold her baby after she was delivered; suspect the pregnancy was rented out, Kochi, News, Kerala, Muvattupuzha, Baby, Police, Arrest, Women, hospital, Crime.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?