കാസര്‍കോട്ട് ക്ഷയരോഗദിനാചരണം സംഘടിപ്പിക്കുന്നു; പി ടി ഉഷ മുഖ്യാതിഥിയായെത്തും

കാസര്‍കോട്: (www.kasargodvartha.com 22.03.2019) മാര്‍ച്ച് 24 ലോകക്ഷയരോഗദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികള്‍ മാര്‍ച്ച് 23ന് നടത്തും. ലോക ഒളിമ്പിംക്സ് താരം ഡോ. പി ടി ഉഷ മുഖ്യാതിഥിയാകും. 'ഇറ്റ്സ് ടൈം...ക്ഷയരോഗം തുടച്ചുനീക്കുവാന്‍ സമയമായി, വായുജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത' എന്നതാണ് ക്ഷയരോഗദിനസന്ദേശം. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 11ന് കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപം ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു നിര്‍വഹിക്കും.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പി ദിനേശ് കുമാര്‍ അധ്യക്ഷനാകും. പരിപാടിയില്‍ ഡോ. ബി എസ് റാവുവിനെ ആദരിക്കും. ഐ എസ് എം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സലജകുമാരി, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി മണിക്കുട്ടന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി ഭാസ്‌കരന്‍, ജില്ലാ പ്രോഗ്രോം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ കെ രാജാറാം, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എ ടി മനോജ് , ഡോ. കെ കെ ഷാന്റി തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ ടി ബി ഓഫീസര്‍ ഡോ. ടി പി ആമിന സ്വാഗതവും ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍ പി വി രാജേന്ദ്രന്‍ നന്ദിയും പറയും.

രാവിലെ 9.30ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് മുതല്‍ ജനറല്‍ ആശുപത്രി വരെ സംഘടിപ്പിക്കുന്ന ക്ഷയരോഗ റാലി ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫ് ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു മുഖ്യാതിഥിയാകും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, District Collector, General-hospital, Conducting World TB Day celebration in Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?