ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; യുവാവ് അറസ്റ്റില്‍

എളങ്കുന്നപ്പുഴ: (www.kvartha.com 29.03.2019) ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വൈപ്പിനില്‍ മാലിപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആലുവ എന്‍എഡി സ്വദേശി പുതുവല്‍ വീട്ടില്‍ സുമേഷ് (32) ആണ് അറസ്റ്റിലായത്.

ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ ഭാര്യ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. എട്ടു വര്‍ഷം മുന്‍പാണ് ദമ്പതികളുടെ വിവാഹം കഴിഞ്ഞത്.

Man arrested for immoral activities, Arrested, Police, Social Network, Complaint, Crime, Criminal Case, Local-News, Kerala

എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി യുവാവ് ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ, കുട്ടിക്ക് അസുഖമാണെന്ന് പറഞ്ഞ് മാലിപ്പുറത്തുള്ള വാടക വീട്ടില്‍ ഭാര്യയെ വിളിച്ചു വരുത്തിയാണ് പ്രതി നയത്തില്‍ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഭാര്യയോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man arrested for immoral activities, Arrested, Police, Social Network, Complaint, Crime, Criminal Case, Local-News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?