ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മലാ സീതരാമനെന്ന് മോദി; ഇന്ദിരാഗാന്ധിയായിരുന്നുവെന്ന് ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: (www.kvartha.com 01.03.2019) ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനാണെന്ന് പ്രധാനമന്ത്രി മോദി. കന്യാകുമാരിയിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലായിരുന്നു മോദി അബദ്ധജഡിലമായ കാര്യങ്ങള്‍ പറഞ്ഞത്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി തമിഴ്‌നാട്ടുകാരിയാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നായിരുന്നു തന്റെ പ്രസംഗത്തിനിടയില്‍ മോദി പറഞ്ഞത്.
എന്നാല്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി ചരിത്രം പഠിക്കണമെന്നും ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി ഇന്ദിരാ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചു. പ്രസംഗത്തിനിടെ അഭിനന്ദന്‍ തമിഴനാണ് എന്നതില്‍ തമിഴ്‌നാട്ടുകാര്‍ക്ക് അഭിമാനിക്കാമെന്ന് പറഞ്ഞ ശേഷമായിരുന്നു 'ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി തമിഴ്‌നാട്ടുകാരിയാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു'വെന്ന് മോദി പറഞ്ഞത്.
പൊളിറ്റിക്കല്‍ സയന്‍സ് ബിരുദത്തില്‍ ഈ ഭാഗം വിട്ടുപോയെങ്കില്‍ ചരിത്രം പഠിക്കണമെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ഗുജറാത്ത് സര്‍വകലാശാല വി സി എം എന്‍ പട്ടേല്‍ മോദി പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയതായി നേരത്തേ പറഞ്ഞിരുന്നു. 1983ല്‍ 62.3 ശതമാനം മാര്‍ക്കോടെയാണ് മോദി പാസായതെന്നായിരുന്നു അവകാശവാദം. ഇതിനെ സൂചിപ്പിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Narendra Modi, Minister, Narendra Modi, Congress, Indira Gandhi, ‘Brush up your history’: Congress reminds PM about India’s first woman defense minister

Powered by Info News For You

Comments
Post a Comment