പാടെ തകര്‍ന്നടിഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയ യു ഡി എഫിന് അവസാനമായി ലഭിച്ച കച്ചി തുരുമ്പാണ് പെരിയ ഇരട്ടക്കൊല; ഇത് തെരെഞ്ഞെടുപ്പില്‍ ബാധിക്കില്ല: കെ പി എസ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.03.2019) പാടെ തകര്‍ന്നടിഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയ യുഡിഎഫിന് അവസാനമായി ലഭിച്ച കച്ചി തുരുമ്പാണ് പെരിയ ഇരട്ടക്കൊലയെന്ന് കാസര്‍കോട് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍. കൊലപാതക രാഷ്ട്രീയത്തെ സിപിഎം ഒരിക്കലും അംഗീകരിക്കുന്നില്ല. പെരിയ ഇരട്ടകൊലക്കേസിലെ പ്രതികളെ ആദ്യം തന്നെ തള്ളിപറഞ്ഞ പാര്‍ട്ടിയാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു.
പ്രതിയാണെന്ന് ആരോപണമുയര്‍ന്നപ്പോള്‍ അറസ്റ്റിനു മുമ്പേ തന്നെ കൊലപാതകത്തില്‍ പങ്കുള്ളവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇരട്ടകൊല നടന്ന കല്യോട്ട് സന്ദര്‍ശനം നടത്താന്‍ മുഖ്യമന്ത്രി തയ്യാറായപ്പോള്‍ കോണ്‍ഗ്രസ് നിസഹരിക്കുകയായിരുന്നു. 2008 മുതല്‍ 18 വരെ ജില്ലയില്‍ ഒമ്പത് സിപിഎം പ്രവര്‍ത്തകരെയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇതില്‍ മൂന്ന് കേസുകളിലും പ്രതികള്‍ കോണ്‍ഗ്രസുകാരാണ്.
ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ ആര്‍ത്താനാദവും അലമുറയും ഏറെ കേള്‍ക്കേണ്ടി വന്ന പാര്‍ട്ടിയാണ് സി പി എം. ചീമേനിയില്‍ അഞ്ചുപേരെ ചുട്ടുകൊന്നതും കോണ്‍ഗ്രസുകാരാണെന്നും സതീഷ്ചന്ദ്രന്‍ ആരോപിച്ചു.
അതുകൊണ്ട് തന്നെ പെരിയ ഇരട്ടക്കൊല ഈ തെരെഞ്ഞെടുപ്പില്‍ ബാധിക്കില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യു ഡി എഫില്‍ കടുത്ത അമര്‍ഷമാണ് ഉള്ളത്. ദേശീയ രാഷ്ട്രീയത്തില്‍ നിന്നും ബിജെപിയെ പുറത്താക്കി മതേതര മതേതര ജനാധിപത്യ ഗവണ്‍മെന്റ് രൂപികരിക്കണം. എന്നാല്‍ കോണ്‍ഗ്രസിന് ഇത് കഴിയില്ലെന്ന് വ്യക്തമായി കഴിഞ്ഞു. 103 പഴയകാല കോണ്‍ഗ്രസ് നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലേക്ക് ചേക്കേറിയത്. കേരളത്തില്‍ തന്നെ ടോംവടക്കനെ പോലുള്ളവരും ബി ജെ പിയിലേക്കെത്തി. മുതിര്‍ന്ന നേതാവ് കെ വി തോമസ് ഇക്കാര്യത്തില്‍ വ്യക്തമായ മറുപടിയും പറയുന്നില്ല. അതുകൊണ്ട് തന്നെ മതേതര ജനാധിപത്യ വിശ്വാസികളും പിന്തുണയോടെ ഇടത് മുന്നണി കാസര്‍കോട്ട് കണ്ണഞ്ചിപ്പിക്കുന്ന വിജയം തേടുമെന്നും സതീഷ് ചന്ദ്രന്‍ തുടര്‍ന്നു പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trending, election, UDF, LDF, K.P.Satheesh-Chandran, KP Satheesh Chandran on Periya twin murder
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment