വാഴത്തോട്ടത്തില്‍ കഞ്ചാവു കൃഷി; ഒരാള്‍ അറസ്റ്റില്‍

അടിമാലി: (www.kvartha.com 15.03.2019) വാഴത്തോട്ടത്തില്‍ കൃഷിയുടെ മറവില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്ന ഒരാള്‍ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘത്തിന്റെ പിടിയിലായി. കൊരങ്ങാട്ടി നൂറാംകര ട്രൈബല്‍ സെറ്റില്‍മെന്റില്‍ താമസിക്കുന്ന പുന്നമൂട്ടില്‍ ചെല്ലപ്പന്റെ മകന്‍ 46 വയസ്സുള്ള ലവകുമാര്‍ എന്നയാളെയാണ് പിടികൂടിയത്. വാഴത്തോട്ടത്തില്‍ നിന്നും പതിനൊന്ന് കഞ്ചാവു ചെടികളും കണ്ടെത്തി.

മൂന്നു മാസത്തോളം വളര്‍ച്ചയെത്തിയ കഞ്ചാവു ചെടികളാണ് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തലമാലി ട്രൈബല്‍ സെറ്റില്‍മെന്റില്‍ താമസിക്കുന്ന രാജു അഴകന്റെ പറമ്പിലും കഞ്ചാവു ചെടികളുണ്ടെന്ന് കിട്ടിയ വിവരത്തിന്റെയടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ചാക്കില്‍ വളമിട്ട് പരിപാലിച്ചു പോന്നിരുന്നമൂന്ന് കഞ്ചാവു ചെടികളും കണ്ടെത്തി.

Man who arrested with ganja, Idukki, News, Kerala, Crime, Arrested, Court, Remanded

രാജുവിനെ പിടികൂടുന്നതിന് വേണ്ടി എക്സൈസ് സംഘം അന്വേഷണം നടത്തി വരുന്നു. എക്‌സൈസ് ഇന്‍സ്പെക്ടര്‍ റോയി ജയിംസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ കെ കെ സുരേഷ്‌കുമാര്‍, സിഇഒ മാരായ കെ എസ് അസ്സീസ്, കെ എസ് മീരാന്‍ എന്നിവരും പങ്കെടുത്തു. ലവകുമാറിനെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man who arrested with ganja, Idukki, News, Kerala, Crime, Arrested, Court, Remanded.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?