നെതര്‍ലാന്‍ഡിലെ വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ആംസ്റ്റര്‍ഡാം: (www.kvartha.com 18.03.2019) നെതര്‍ലാന്‍ഡിലെ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നെതര്‍ലാന്‍ഡിലെ യൂട്രെച്ച് നഗരത്തിലാണ് വെടിവെപ്പ് നടന്നത്. യൂട്രെച്ചിലെ ട്രാമിനുള്ളിലാണ് വെടിവെപ്പ് നടത്തിയത്. ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാകില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഡച്ച് നഗരത്തിലെ മറ്റു ചില പ്രദേശങ്ങളിലും വെടിവെപ്പ് നടന്നു. വെടിവെപ്പ് നടത്തിയശേഷം തോക്കുധാരി കടന്നുകളഞ്ഞു. വെടിവെപ്പ് നടന്ന സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞുവെന്നും സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചുവെന്നും യൂട്രെച്ച് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

വെടിവെപ്പിനെ തുടര്‍ന്ന് ട്രാം സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. വെടിവെപ്പ് നടന്ന ട്രാമിന് ചുറ്റും പോലീസലിനെ വിന്യസിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


Keywords: News, World, Murder, Injured, Gun attack, Utrecht shootings: Hunt for gunman after attack on tram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?