ഹൊസ്ദുര്‍ഗ് സിഐ ആയി എം പി വിനീഷ്‌കുമാര്‍ ചുമതലയേറ്റു

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.03.2019) ഹൊസ്ദുര്‍ഗ് സിഐ ആയി എം പി വിനീഷ്‌കുമാര്‍ ചുമതലയേറ്റു. നേരത്തെ വയനാട് ക്രൈംബ്രാഞ്ച് സിഐ ആയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി 167 സി ഐമാരെ സ്ഥലംമാറ്റിയതിന്റെ ഭാഗമായാണ് വിനിഷ് കുമാറിനെ ഹൊസ്ദുര്‍ഗില്‍ നിയമിച്ചത്. മുമ്പ് നീലേശ്വരത്ത് സബ് ഇന്‍സ്പെക്ടറായും പ്രവര്‍ത്തിച്ചിരുന്നു.

തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ചുമതലയേറ്റ സിഐ വിനീഷ്‌കുമാര്‍ പറഞ്ഞു. പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുനിരത്ത് എന്നിവിടങ്ങളില്‍ ചുവരെഴുത്തുകളും ചിഹ്നങ്ങളും പതിച്ചാല്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: MP Vineesh Kumar , Hosdurg, CI, Kasaragod, News, MP Vineesh Kumar as Hosdurg CI


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?