തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ചുമതലയേറ്റു

കാസര്‍കോട്:(www.kasargodvartha.com 27.03.2019) ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാസര്‍കോട് ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട നിരീക്ഷകന്‍ പ്രമോദ് കുമാര്‍ കളക്ടറേറ്റിലെത്തി ചുമതലയേറ്റു. ഡല്‍ഹിയില്‍ ധനകാര്യ വകുപ്പില്‍ ജോയിന്റ് കമ്മീഷണര്‍ ആണ് ഇദ്ദേഹം.

News, Kasaragod, Kerala, Election, Trending, Election expense Observer appointed

ജനാധിപത്യപരവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനും സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുകയില്‍ കൂടുതല്‍ ചെലവഴിക്കുന്നുണ്ടോയെന്നും പരിശോധിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന 90ഓളം സാധന സാമഗ്രികളുടെ അടിസ്ഥാനവില നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് പ്രചാരണ ചെലവുകള്‍ കണക്കാക്കുന്നത്. സ്ഥാനാര്‍ഥികളോ ഏജന്റുമാരോ നിശ്ചിത മാതൃകയില്‍ ദിനംപ്രതി വരവു-ചെലവുകള്‍ എഴുതി സൂക്ഷിക്കണം.

News, Kasaragod, Kerala, Election, Trending, Election expense Observer appointed

ചെലവു നിരീക്ഷക സമിതി മുമ്പാകെ ഹാജരാക്കുകയും വേണം. പണം, മദ്യം, മറ്റു പാരിതോഷികങ്ങള്‍ എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാടില്ല. ഭീഷണിപ്പെടുത്തി ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനോ ചെയ്യാതെ ഇരിക്കാനോ പ്രേരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. ജാതി-മതം എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കരുത്. യഥാര്‍ത്ഥ ചെലവുകള്‍ മറച്ചു വയ്ക്കുകയോ കുറച്ചുകാണിക്കുകയോ ചെയ്താല്‍ കമ്മീഷന്‍ നടപടി സ്വീകരിക്കും. ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം, മീഡിയ മോണിറ്ററിംഗ് സെന്റര്‍, ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നടക്കുന്ന പെരിയ പോളി ടെക്നിക്ക് എന്നിവടങ്ങളില്‍ നിരീക്ഷകന്‍ സന്ദര്‍ശിച്ചു. ജില്ലയിലെ തെരഞ്ഞടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു വിശദീകരിച്ചു.

തെരഞ്ഞടുപ്പ് ചെലവ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പരാതി നല്‍കാം. ഫോണ്‍ 80782 44690, 6238818193.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:News, Kasaragod, Kerala, Election, Trending, Election expense Observer appointed

  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?