മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ വി.ജെ തങ്കപ്പന്‍ അന്തരിച്ചു



തിരുവനന്തപുരം (www.evisionnews.co): മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ വി.ജെ തങ്കപ്പന്‍(87) അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. നായനാര്‍ മന്ത്രിസഭയില്‍ 1987 മുതല്‍ 91 വരെ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രിയായിരുന്നു.

നേമത്ത് നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. 1983 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ നേമം മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. നെയ്യാറ്റിന്‍കര മുന്‍സിപ്പില്‍ ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്. ബെല്ലയാണ് ഭാര്യ, മൂന്ന് മക്കളുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?