കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; രാഹുല്‍ ഗാന്ധി അമേഠിയില്‍, സോണിയ ഗാന്ധി റായ്ബറേലിയില്‍

ന്യൂഡല്‍ഹി: (www.kvartha.com 07.03.2019) കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 15 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയിലും സോണിയ ഗാന്ധി റായ്ബറേലിയിലും മത്സരിക്കും. ഗുജറാത്തിലെ നാലും, ഉത്തര്‍പ്രദേശിലെ 11 ഉം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

ജിതിന്‍ പ്രസാദ്, സല്‍മാന്‍ ഖുര്‍ഷീദ്, ഇമ്രാന്‍ മസൂദ്, സലീം ഇക്ബാല്‍ ഷര്‍വേണി, നിര്‍മല്‍ ഖത്രി, അനു ഠണ്ഡന്‍, ആര്‍ പി എന്‍ സിങ്, രാജാറാം പാല്‍, ബ്രിജ് ലാല്‍ ഖബ്രി എന്നിവര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ജനവിധി തേടുമ്പോള്‍ രഞ്ജിത്ത് മോഹന്‍സിങ് രത്വ, രാജു പര്‍മാര്‍, ഭരത്സിങ് എം സോളങ്കി, പ്രശാന്ത് പട്ടേല്‍,  എന്നിവര്‍ ഗുജറാത്തില്‍ മത്സരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Election, Rahul Gandhi, Congress, Candidate, Lok Sabha elections 2019: Congress releases first list; Rahul to contest from Amethi, Sonia from Rae Bareli


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?