ചിതറ കൊലപാതകം: പ്രതി സി.പി.എമ്മുകാരനെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍
കൊല്ലം (www.evisionnews.co): ചിതറ വളവുപച്ചയില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം ബഷീറിനെ കൊലപ്പെടുത്തി യ കേസിലെ പ്രതി ഷാജഹാന്‍ സി.പി.എമ്മുകാരനാണെന്ന് സഹോദരന്‍ സുലൈമാന്റെ വെളിപ്പെടുത്തല്‍. കൊലപാതകത്തില്‍ രാഷ്ട്രീയമില്ല, വ്യക്തിവൈരാഗ്യമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഷാജഹാനെ കോണ്‍ഗ്രസുകാരനാക്കുന്നതെന്നും സുലൈമാന്‍ വ്യക്തമാക്കി.
ഇതിനിടെ താന്‍ ബഷീറിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം മൂലമാണെന്ന് പ്രതി ഷാജഹാന്‍ തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കളിയാക്കിയതിനാണ് കൊലയെന്നും ഷാജഹാന്‍ പരസ്യമായി പറഞ്ഞു. രാഷ്ട്രീയ വിരോധമല്ല വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം ബഷീറിന്റെ ബന്ധുക്കളും വെളിപ്പെടുത്തിയിരുന്നു.
ചിതറ കൊലപാതകം രാഷ്ട്രീയകൊലപാതകമാണെന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി തുടങ്ങിയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പെരിയ കൊലപാതകങ്ങള്‍ക്ക് പ്രതികാരമാണ് ചിറയിലെ കൊലപാതകമെന്നായിരുന്നു കോടിയേരി പറഞ്ഞത്.
Powered by Info News For You

Comments
Post a Comment