പ്രസംഗിക്കുന്ന ഫോട്ടോയ്ക്കു പിറകില്‍ പിണറായി സര്‍ക്കാരിന്റെ 'ഒന്നാണ് നാം ഒന്നാമതാണ് കേരളം' പോസ്റ്റര്‍; ഫേസ്ബുക്കിലൂടെ കെ സുരേന്ദ്രന് പണികൊടുത്ത് 'സഖാക്കള്‍'

മാവേലിക്കര: (www.kvartha.com 08.03.2019) ഫേസ്ബുക്കിലൂടെ ബി ജെ പി നേതാവ് കെ സുരേന്ദ്രന് വീണ്ടും പണികിട്ടി. പിറകില്‍ കെ എസ് ആര്‍ ടി സി ബസിലൊട്ടിച്ച 'ഒന്നാണ് കേരളം, ഒന്നാമതാണ് കേരളം' പോസ്റ്റര്‍ ശ്രദ്ധിക്കാതെ മാവേലിക്കരയില്‍ പ്രസംഗിക്കുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ടതാണ് സുരേന്ദ്രന് അക്കിടിപറ്റിയത്. ഇതോടെ 'സഖാക്കളുടെ' കമന്റുകള്‍ പോസ്റ്റില്‍ നിറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ 'ഒന്നാണ് കേരളം ഒന്നാമതാണ് കേരളം' എന്ന കമന്റുകള്‍ കൊണ്ട് പോസ്റ്റ് നിറച്ചിരിക്കുകയാണ് സഖാക്കളിപ്പോള്‍. അതോടൊപ്പം 'എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ' എന്ന കമന്റുകളും പോസ്റ്റിന് ലഭിച്ചു. 'സുരേന്ദ്രന്റെ പ്രസംഗത്തിനിടയില്‍ കേരള സര്‍ക്കാരിന്റെ കെ എസ് ആര്‍ ടി സിയുടെ മാസ് എന്‍ട്രിയാണെന്നും' കമന്റുകളില്‍ കാണാം. ഈ വിഷയം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

764 കമന്റുകളും 147 ഷെയറും 2,300 ലൈക്കുമാണ് പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. നേരത്തെയും കെ സുരേന്ദ്രന് ഫേസ്ബുക്കിലൂടെ പണികിട്ടിയിരുന്നു. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയതു സംബന്ധിച്ചും, കേരളത്തിലെ ബീഫ് ഫെസ്റ്റുകള്‍ക്കെതിരെ വ്യാജ ചിത്രവും ചേര്‍ത്ത് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും നേരത്തെ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Social Network, Facebook, K. Surendran, K Surendran in trouble over a Facebook Post
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?