ഹോളി! ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും നീളും, പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ പ്രതിഷേധം

കൊച്ചി : (www.kvartha.com 20.03.2019) ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് ഹോളി ആയതിനാലെന്നും ബുധനാഴ്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. കേന്ദ്രനേതൃത്വത്തിന്റെ അന്തിമ തീരുമാനത്തിന് ശേഷം വ്യാഴാഴ്ചയായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്നും ശ്രീധരന്‍ പിള്ള കൊച്ചിയില്‍ പറഞ്ഞു.

താന്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്നത് കേന്ദ്രനേതൃത്വമാകും തീരുമാനിക്കുക. പാര്‍ട്ടി അഖിലേന്ത്യാ കമ്മറ്റിയാണ് ലിസ്റ്റിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കുക. താന്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരിക്കണോ എന്നത് കേന്ദ്രകമ്മറ്റി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

P S Sreedharan Pillai about candidates list, Kochi, News, Politics, Humor, BJP, Lok Sabha, Election, Trending, Kerala.

അതേസമയം വടകരയില്‍ 'കോ-ലീ-ബി' സഖ്യമുണ്ടെന്ന വിമര്‍ശനത്തെയും ശ്രീധരന്‍ പിള്ള തള്ളി. ഇപ്പോഴുള്ളത് 'കോ-മാ' സഖ്യമാണ്. കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് സഖ്യമാണ് ബി.ജെ.പിയ്ക്ക് എതിരെ ഇപ്പോള്‍ നടക്കുന്നതെന്നും അത് പരാജയപ്പെടുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കെ.സുരേന്ദ്രന്‍ പത്തനംതിട്ട സീറ്റില്‍ ജനവിധി തേടുമെന്നും അതുകൊണ്ട് ശ്രീധരന്‍ പിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


Keywords: P S Sreedharan Pillai about candidates list, Kochi, News, Politics, Humor, BJP, Lok Sabha, Election, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?