രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ കര്‍ണാടകയിലേക്കും

കല്‍പറ്റ: (www.kvartha.com 07.03.2019) വയനാട് വൈത്തിരി ഉപവന്‍ റിസോര്‍ട്ടിലെ ഏറ്റുമുട്ടലിനു ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ കര്‍ണാടകയിലേക്കും. വയനാട്ടിലെ വനപ്രദേശങ്ങളില്‍ ഇപ്പോഴും തിരച്ചില്‍ തുടരുന്നു. കര്‍ണാടക പോലീസിന്റെ പ്രത്യേക സേന കര്‍ണാടകയുടെ ഭാഗത്തെ കാടുകളിലും തിരച്ചില്‍ നടത്തുന്നുണ്ട്. ഏറ്റുമുട്ടലിനുശേഷം മൂന്നു മാവോയിസ്റ്റുകളാണു കാട്ടിലേക്കു രക്ഷപ്പെട്ടത്. ഇവരില്‍ മഹാരാഷ്ട്ര സ്വദേശിയായ ദേബേഷ്‌കുമാറിനു വെടിയേറ്റതായും സംശയമുണ്ട്.

അതേസമയം റിസോര്‍ട്ടിലെ വിനോദസഞ്ചാരികളില്‍ അത്യാവശ്യമായി പോകേണ്ട ചില കുടുംബങ്ങള്‍ തിരിച്ചുപോയി. ബാക്കിയുള്ളവരും ജീവനക്കാരും മുറികള്‍ക്ക് അകത്തു തന്നെ തുടരുകയാണ്. അക്രമസമയത്ത് റിസോര്‍ട്ടിലെ എട്ടു മുറികളിലായി 15 വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നതായാണ് വിവരം.

Maoist attack in Wayanad, News, Trending, Maoists, attack, Trending, Karnataka, Police, Kerala

സംഭവത്തില്‍ വിനോദസഞ്ചാരികളില്‍ ആര്‍ക്കും പരിക്കില്ല. മാവോയിസ്റ്റുകളുടെ പക്കലുണ്ടായിരുന്നതു നാടന്‍തോക്കുകളാണെന്നാണു വിവരം. അതിനിടെ റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറിയ മാവോയിസ്റ്റുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖം മൂടി ധരിച്ചുള്ള മാവോയിസ്റ്റുകളുടെ ചിത്രങ്ങളാണു പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഒരാള്‍ വെടിയേറ്റു മരിച്ച സി.പി. ജലീലാണെന്നു വ്യക്തമായിട്ടുണ്ട്.

ഒരാളുടെ കയ്യില്‍ തോക്കും ബാഗുമുണ്ട്. ബുധനാഴ്ച രാത്രി എട്ടരമണിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. രാവിലെ നടത്തിയ തിരച്ചിലിലാണ് റിസോര്‍ട്ടിനു സമീപം കമിഴ്ന്നുകിടക്കുന്ന നിലയില്‍ മാവോയിസ്റ്റ് സംഘാംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഏറ്റുമുട്ടലില്‍ രണ്ടു പോലീസുകാര്‍ക്കു പരിക്കേറ്റതായും വിവരമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maoist attack in Wayanad, News, Trending, Maoists, attack, Trending, Karnataka, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?