പത്തനംതിട്ട ഒഴിവാക്കി ബി ജെ പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; സസ്‌പെന്‍സോ അതോ തര്‍ക്കമോ? ചിത്രം അവ്യക്തം
ന്യൂഡല്‍ഹി : (www.kvartha.com 23.03.2019) പത്തനംതിട്ട ഒഴിവാക്കി ബി ജെ പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. മുപ്പത്തിയാറ് മണ്ഡലങ്ങളിലേക്കുള്ള ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ പേരടങ്ങിയ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ പുറത്തിറക്കിയത്.
ഇതോടെ സംസ്ഥാന രാഷ്ട്രീയ ചര്‍ച്ചകളില്‍ പത്തനംതിട്ട ഒരു സസ്പെന്‍സായി തുടരുകയാണ്. ആന്ധ്രപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളാണ് രണ്ടാം ഘട്ട പട്ടികയിലുളളത്. നേരത്തെ കേരളത്തിലെ 13 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ പത്തനംതിട്ടയൊഴികെ ബാക്കി പാര്‍ട്ടി മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയില്‍ സസ്പെന്‍സ് നിലനില്‍ക്കുന്നത് നിരവധി അഭ്യൂഹങ്ങള്‍ക്ക് കാരണമായി തീര്‍ന്നിരുന്നു.
അതേസമയം പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിന് പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവിനെ ബി.ജെ.പി ടിക്കറ്റില്‍ മത്സരിപ്പിക്കാനുള്ള നീക്കമാണെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. മാത്രമല്ല, പത്തനംതിട്ടയ്ക്ക് വേണ്ടി പാര്‍ട്ടിയ്ക്കുള്ളില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള വടംവലിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് നീട്ടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP releases second list of LS candidates, New Delhi, Lok Sabha, Election, Politics, Trending, BJP, Controversy, Pathanamthitta, National.

Powered by Info News For You

Comments
Post a Comment