താടി വളര്‍ത്തി കറുത്ത ഷര്‍ട്ടണിഞ്ഞ് കെ സുരേന്ദ്രന്‍; ആവേശം അണപൊട്ടി ശരണം വിളികളുമായി എതിരേറ്റ് അണികള്‍
പത്തനംതിട്ട: (www.kvartha.com 26.03.2019) താടി വളര്‍ത്തി കറുത്ത ഷര്‍ട്ടണിഞ്ഞ് കെ സുരേന്ദ്രന്‍. ആവേശം അണപൊട്ടി ശരണം വിളികളുമായി എതിരേറ്റ് അണികള്‍. പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കെ.സുരേന്ദ്രന്‍ കേരളത്തില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ വിജയപ്രതീക്ഷ അര്‍പ്പിക്കുന്ന സ്റ്റാര്‍ കാന്‍ഡിഡേറ്റര്‍ കൂടിയാണ്. ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവിലാണ് സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. തങ്ങള്‍ കാത്തിരുന്ന പ്രഖ്യാപനം വന്നതോടുകൂടി അണികളും ആവേശഭരിതരാവുകയായിരുന്നു.
സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം വൈകിയത് പ്രചരണത്തെ ആദ്യഘട്ടത്തില്‍ പിന്നിലാക്കിയെങ്കിലും ഇപ്പോള്‍ മികച്ച സ്വീകരണമാണ് സുരേന്ദ്രന് പത്തനംതിട്ടയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. താടി വളര്‍ത്തി കറുപ്പ് ഷര്‍ട്ടണിഞ്ഞ് തന്നെയാണ് സുരേന്ദ്രന്‍ എല്ലായിടത്തും പ്രചരണത്തിനെത്തുന്നത്. ശബരിമല തന്നെയാണ് തങ്ങളുടെ പ്രധാന പ്രചാരണ ആയുധമെന്ന് ബി.ജെ.പി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും സുരേന്ദ്രന്റെ വേഷവിധാനം അണികളില്‍ കൂടുതല്‍ ആവേശം പകര്‍ത്തുന്നുണ്ട്. ശബരിമല സമരനായകനെന്ന പരിവേഷത്തോടെയാണ് സുരേന്ദ്രന്റെ പ്രചരണം.
സ്ഥാനാര്‍ത്ഥിയായി തിരുവല്ല സ്റ്റേഷനില്‍ ട്രെയിനില്‍ വന്നിറങ്ങിയപ്പോഴും കറുപ്പ് ഷര്‍ട്ടും വെള്ള മുണ്ടുമായിരുന്നു വേഷം. സ്വീകരണത്തിനിടെ പ്രവര്‍ത്തകരുടെ ശരണംവിളി ഉയര്‍ന്നു. കഴിഞ്ഞദിവസം കോന്നിയിലും അടൂരിലും പന്തളത്തും റോഡ് ഷോയില്‍ പങ്കെടുത്തപ്പോഴും കറുപ്പ് ഷര്‍ട്ടാണ് അദ്ദേഹം ധരിച്ചത്. ഇവിടെയും അണികളുടെ ശരണംവിളി ഉയര്‍ന്നു. ഈ വീരപരിവേഷത്തോടെ തന്നെ സുരേന്ദ്രനെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കിയാല്‍ മതിയെന്ന നിര്‍ദേശമാണ് പാര്‍ട്ടിയും നല്‍കിയിരിക്കുന്നത്.
ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിന്ന കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി വന്നതോടെ ശക്തമായ ത്രികോണപ്പോരിനാണ് പത്തനംതിട്ടയില്‍ കളം ഒരുങ്ങുന്നത്. അതേസമയം സ്ഥാനാര്‍ത്ഥിയെ വളരെ നേരത്തേ പ്രഖ്യാപിച്ച് എല്‍.ഡി.എഫ് രണ്ടാംഘട്ട പ്രചാരണത്തിലാണ്. പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനോടെ യു.ഡി.എഫിന്റെ രണ്ടാംഘട്ട പ്രചാരണത്തിനും തുടക്കമിട്ടു കഴിഞ്ഞു.
Keywords: K Surendran new look in election campaign, Pathanamthitta, News, Religion, Politics, Lok Sabha, Election, Trending, Kerala.

Powered by Info News For You

Comments
Post a Comment