പുല്‍വാമ രക്തസാക്ഷികളുടെ മക്കള്‍ക്ക് പഠനസഹായം നല്‍കാന്‍ ബൈജൂസ് ലേണിംഗ് ആപ്പ്
കൊച്ചി: (www.kvartha.com 07.03.2019) ലോകത്തിലെ തന്നെ ഏറ്റവും വലിയ എജ്യുക്കേഷണല്‍ ടെക്‌നോളജി കമ്പനിയും ഏറ്റവും വലിയ കെ-12 ആപ്പിന്റെ നിര്‍മാതാക്കളുമായ ബൈജൂസ് ലേണിംഗ് ആപ്പ് ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച പട്ടാളക്കാരുടെ മക്കള്‍ക്ക് സമ്പൂര്‍ണ പഠനസഹായം നല്‍കുന്നു.
സ്‌കൂള്‍ കരിക്കുലത്തിന് അനുസൃതമായ പഠന കോഴ്‌സുകള്‍ പ്രീലോഡ് ചെയ്ത ടാബ്ലെറ്റാണ് ധീര ജവാന്മാരുടെ മക്കള്‍ക്ക് നല്‍കുക. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്‌കൂള്‍ പഠനകാലം മുഴുവന്‍ പ്രയോജനകരമാകുന്ന ബൈജൂസ് ലേണിംഗ് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്ത ടാബ്ലെറ്റുകളാണ് സിആര്‍പിഎഫ് വെല്‍ഫെയറിന്റെ സഹായത്തോടെ ജവാന്മാരുടെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നത്. ലേണിംഗ് ആപ്പ് ഉപയോഗിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായി പഠനം നടത്തി മുന്നേറാമെന്നതാണ് ബൈജൂസിന്റെ പ്രത്യേകത.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട പഠനസഹായിയാണ് ബൈജൂസ് ലേണിംഗ് ആപ്പ്. പുല്‍വാമ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരച്ച സേനാംഗങ്ങളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത് ഞങ്ങളുടെ കടമയായി കാണുന്നുവെന്ന് ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.
രാജ്യത്തിനായി ജീവത്യാഗം ചെയ്ത ജവാന്മാരുടെ മക്കളെ പഠനത്തില്‍ സഹായിക്കുന്നത് ഒരു എഡ്യൂക്കേഷന്‍ കമ്പനി എന്ന നിലയില്‍ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BYJU’S to provide its entire learning program to children of Pulwama martyrs, Kochi, News, Education, Terror Attack, Jammu, Kashmir, Technology, Study, Children, Kerala.

Powered by Info News For You

Comments
Post a Comment