പ്രണയം നടിച്ച് പണം ഉള്‍പ്പടെ പല സമ്മാനങ്ങളും വാങ്ങി വഞ്ചിച്ചു; മസാജ് പാര്‍ലറിലെ ജീവനക്കാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു

അല്‍ റഫാ: (www.kvartha.com 18.03.2019) പ്രണയം നടിച്ച് പണം ഉള്‍പ്പടെ പല സമ്മാനങ്ങളും വാങ്ങി വഞ്ചിച്ച യുവതിയെ കാമുകന്‍ കഴുത്ത് ഞെരിച്ച് കൊന്നു. സംഭവം നടന്നത് ഡിസംബര്‍ മാസത്തില്‍. ബംഗ്ലാദേശിയായ യുവാവ് യുവതിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ യുവതി 7000 ദിര്‍ഹം അടുത്ത് യുവാവില്‍ നിന്ന് കൈക്കലാക്കി. തുടര്‍ന്ന് യുവതി യുവാവില്‍ നിന്ന് ഒഴിഞ്ഞ് മാറുകയും ഇയാളുമായി ആശയവിനിമയം നടത്താതിരിക്കുകയും ചെയ്തിരുന്നു.

പിന്നീട് യുവതി ജോലി ചെയ്യുന്ന മസാജ് പാര്‍ലറില്‍ കാമുകന്‍ എത്തുകയും യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. തന്നോട് വഴങ്ങണമെങ്കില്‍ കൂടുതല്‍ തുക നല്‍കണമെന്നും യുവാവിനോട് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് യുവാവ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Woman who bought a lot of prizes including money from man; after she cheat him, man killed woman, Gulf, Woman, Murder, Criminal Case, Crime, Court, Report, World

ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. യുവതിയെ മനപൂര്‍വ്വം കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും യാദൃശ്ചികമായി സംഭവിച്ചതാണെന്നും പ്രതി കോടതിയെ അറിയിച്ചു. കേസ് മാര്‍ച്ച് 31 ലേക്ക് മാറ്റിയിരിക്കുകയാണ്. കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയതാണ് മരണ കാരണമെന്ന് ക്രിമിനോളജി വകുപ്പിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman who bought a lot of prizes including money from man;  after she cheat him, man killed woman, Gulf, Woman, Murder, Criminal Case, Crime, Court, Report, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?