ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പേറും; ഉറക്കം കെടുത്തി ഇന്ത്യയുടെ രണ്ട് വിശ്വസ്തര്‍ ഒന്നിക്കുന്നു
ന്യൂഡല്‍ഹി : (www.kvartha.com 10.03.2019) ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പേറ്റിയും ഉറക്കം കെടുത്തിയും ഇന്ത്യയുടെ രണ്ട് വിശ്വസ്തര്‍ ഒന്നിക്കുന്നു. ഇന്ത്യയുടെ വിശ്വസ്തനായ റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനത്തിന് നമ്മുടെ സ്വന്തം ക്രൂസ് മിസൈല്‍ ബ്രഹ്മോസിന്റെ കരുത്ത് ഉടന്‍ ലഭ്യമാവും. 'മെയിഡ് ഫോര്‍ ഈച്ച് അദര്‍' എന്ന വിശേഷണം തന്നെയാണ് ഇവര്‍ക്ക് കൂടുതല്‍ ചേരുന്നത്.
കുറച്ച് നാളായി സുഖോയ് വിമാനത്തില്‍ ഘടിപ്പിക്കാവുന്ന സൂപ്പര്‍സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം നടന്നുവരികയാണ്. ഈ വര്‍ഷത്തോടെ അന്തിമ പരീക്ഷണവും കഴിഞ്ഞ് ഈ ബ്രഹ്മാസ്ത്രം ശത്രുരാജ്യത്തിന്റെ ഉറക്കം കെടുത്തി സുഖോയ്ക്ക് സ്വന്തമാവും.
ഇന്ത്യ റഷ്യയുമായി ചേര്‍ന്ന് വികസിപ്പിച്ച ബ്രഹ്മോസ് ഇന്ത്യയ്ക്ക് ബ്രഹ്മാസ്ത്രമാണ്, ഇതിന്റെ പ്രഹരശേഷിയില്‍ ശത്രുക്കളുടെ താവളങ്ങള്‍ നിഷ്പ്രഭമാവാന്‍ നിമിഷങ്ങളാണ് വേണ്ടിവരിക. ലോകത്തിലെ ഏറ്റവും വേഗതയും കൃത്യതയുമുള്ള ഈ മിസൈലുകള്‍ സ്വന്തമാക്കാന്‍ കൊതിക്കുന്ന നിരവധി രാജ്യങ്ങളാണുള്ളത്.
ബ്രഹ്മോസിന് ശബ്ദത്തിന്റെ 2.8 ഇരട്ടി വേഗത്തില്‍ സഞ്ചരിക്കാനാവും. കരയില്‍നിന്നും,ജലത്തില്‍നിന്നും വായുവില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസിന്റെ പ്രത്യേക വകഭേദങ്ങള്‍ ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. ഇതില്‍ അന്തരീക്ഷത്തില്‍ നിന്നും തൊടുക്കാവുന്നതിന് 2.5ടണ്‍ ഭാരമാണുള്ളത്. ഇന്ത്യയുടെ കൈവശമുള്ളതില്‍ സുഖോയ് 30 യുദ്ധവിമാനങ്ങളില്‍ മാത്രമേ ബ്രഹ്മോസ് വഹിക്കുവാന്‍ നിലവില്‍ കഴിയുമായിരുന്നുള്ളൂ. കരനാവികവ്യോമ സേനകള്‍ക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകള്‍ ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BrahMos missile soon part of the Air Force fighter jet Sukhoi 30, New Delhi, News, Technology, Business, Flight, Trending, National.

Powered by Info News For You

Comments
Post a Comment