മോദിക്ക് വേണ്ടി പരസ്യമായി വോട്ടഭ്യര്‍ത്ഥിച്ച് രാജസ്ഥാന്‍ ഗവര്‍ണര്‍: നടപടി വിവാദമായി
ജയ്പൂര്‍ (www.evisionnews.co): ഗവര്‍ണറുടെ ഓഫീസിന്റെ അന്തസത്തക്ക് നിരക്കാത്ത സമീപനവുമായി രാജസ്ഥാന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിങ്. ബി.ജെ.പിയക്കു വേണ്ടി പരസ്യമായി വോട്ടഭ്യര്‍ത്ഥിച്ച ഗവര്‍ണറുടെ നടപടിയാണ് വിവാദമായത്. 'ഞങ്ങളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് രാജ്യത്തെ സംബന്ധിച്ച് സുപ്രധാനമാണ്.' എന്നാണ് കല്ല്യാണ്‍ സിങ് പറഞ്ഞത്. 'മോദിജി ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാവണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അത് രാജ്യത്തെ സംബന്ധിച്ച് സുപ്രധാനമാണ്' അദ്ദേഹം പറഞ്ഞു.
Powered by Info News For You

Comments
Post a Comment