മൂന്ന് കുട്ടികളുടെ മാതാവും കാമുകനും തീ കൊളുത്തി മരിച്ചു

കൊട്ടിയം: (www.kvartha.com 06.03.2019) മൂന്ന് കുട്ടികളുടെ മാതാവും കാമുകനും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഇരവിപ്പുരം ഇടക്കുന്നം വയലില്‍ വീട്ടില്‍ വിജയന്റെ മകന്‍ വിനീത് (26), സമീപവാസിയും ബന്ധുവിന്റെ ഭാര്യയുമായ രേഷ്മ (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയ്ക്ക് ആക്കോലില്‍ പൊതുശ്മശാനത്തിന് പിന്നില്‍ കാട് പിടിച്ചു കിടക്കുന്ന പുരയിടത്തിലായിരുന്നു സംഭവം. ഒന്നിച്ച് ജീവിക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിലാണ് കമിതാക്കള്‍ തീ കൊളുത്തിയതെന്നാണ് നിഗമനം.

പെട്രോളൊഴിച്ചാണ് ഇരുവരും തീ കൊളുത്തിയെതന്ന് സംശയിക്കുന്നു. തീയണച്ചപ്പോഴേക്കും വിനീതിന്റെ മരണം ഉറപ്പായിരുന്നു. ഇരുവരെയും ഉടന്‍ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു. വിനീതിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍ 80 ശതമാനത്തോളം പൊള്ളലേറ്റ രേഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മരണത്തിന് കീഴടങ്ങി.

House wife and lover burnt to death, Kollam, Kerala, News, Death, Burnt, Fire

അവിവാഹിതനായ വിനീതിന്റെ മാതൃസഹോദരിയുടെ മകനായ പത്മകുമാറിന്റെ ഭാര്യയാണ് രേഷ്മ. പത്മകുമാറും വിനീതും മേസ്തിരി പണിക്കാരാണ്. വിനീതും രേഷ്മയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് ഇരവിപുരം പോലീസ് പറഞ്ഞു. അടുത്തിടെ പത്മകുമാര്‍ ഈ ബന്ധം അറിഞ്ഞതിനെ ചൊല്ലി വീട്ടില്‍ ഇടയ്ക്കിടെ വഴക്ക് പതിവായിരുന്നു.

പത്മകുമാര്‍ - രേഷ്മ ദമ്പതികള്‍ക്ക് ആറും അഞ്ചും രണ്ടും വയസുള്ള മൂന്ന് കുട്ടികളുണ്ട്. ചൊവ്വാഴ്ച മൂത്ത രണ്ട് കുട്ടികളെയും കൂട്ടി പത്മകുമാര്‍ ഇരവിപുരം വയലില്‍ മാടന്‍നടയില്‍ ഉത്സവത്തിന് പോയതായിരുന്നു. ഒമ്പത് മണിയായതോടെ രേഷ്മ പത്മകുമാറിനെ ഫോണില്‍ വിളിച്ചിരുന്നു. എന്താണ് പറഞ്ഞതെന്ന് വ്യക്തമായിരുന്നില്ലെന്ന് പത്മകുമാര്‍ പറയുന്നു.

പന്തികേട് തോന്നിയ പത്മകുമാര്‍ ഉടന്‍ വീട്ടിലെത്തിയപ്പോള്‍ ഇളയ കുട്ടി തൊട്ടിലില്‍ ഉറങ്ങുന്നതാണ് കണ്ടത്. ഈ സമയത്താണ് 100 മീറ്റര്‍ അകലെയുള്ള പുരയിടത്തില്‍ നിന്ന് തീ ഉയരുന്നതും തീ പിടിച്ച് രണ്ട് പേര്‍ ഓടുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: House wife and lover burnt to death, Kollam, Kerala, News, Death, Burnt, Fire.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?