ഉദരസംബന്ധമായ അസുഖങ്ങള്‍; സ്വിസ് ഒപ്പണില്‍ കളിക്കില്ലെന്ന് സൈന നെഹ് വാള്‍

മുബൈ: (www.kvartha.com 14.03.2019) ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് സ്വിസ് ഒപ്പണില്‍ കളിക്കില്ലെന്ന് ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്‍. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. വയറുവേദനയെ തുടര്‍ന്ന് സൈന ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത വയറുവേദനയ്ക്കിടയിലാണ് താന്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചതെന്നും സൈന പറയുന്നു.

'സ്വിസ് ഓപ്പണില്‍ താന്‍ കളിക്കില്ല. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കടുത്ത വയറുവേദന അനുഭവിക്കുകയാണ്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ എങ്ങിനെയോ കളിക്കാന്‍ സാധിച്ചു. അതിനാല്‍ സ്വിസ് ഓപ്പണില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച് ചികിത്സ തേടി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. പരിശോധനയില്‍ ഗാസ്ട്രോ എന്ററൈറ്റിസ്, പാന്‍ക്രിയാറ്റിസ് പ്രശ്നങ്ങളാണെന്ന് കണ്ടെത്തിയെന്നും സൈന ട്വിറ്ററില്‍ കുറിക്കുന്നു.

Saina Nehwal to be admitted to hospital after suffering from ‘gastroenteritis’, Mumbai, News, Badminton, saina nehwal, Injured, Hospital, Treatment, Twitter, National

ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് തോറ്റാണ് സൈന ക്വാര്‍ട്ടറില്‍ പുറത്തായത്. 2019ല്‍ വലിയ നേട്ടങ്ങളൊന്നും ഇതുവരെ സൈനയ്ക്ക് നേടുവാനായിട്ടില്ല. മലേഷ്യന്‍ മാസ്റ്റേഴ്സില്‍ സെമി ഫൈനലില്‍ എത്തിയാണ് സൈന പുതിയ വര്‍ഷത്തിന് തുടക്കമിട്ടത്. ഇന്‍ഡോനേഷ്യന്‍ മാസ്റ്റേഴ്സില്‍ സ്പാനിഷ് താരം കരോലിന പരിക്കേറ്റ് പിന്മാറിയതോടെ സൈന കിരീടം നേടിയിരുന്നു.


Keywords: Saina Nehwal to be admitted to hospital after suffering from ‘gastroenteritis’, Mumbai, News, Badminton, saina nehwal, Injured, Hospital, Treatment, Twitter, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?