അഭിനന്ദന്‍ വര്‍ദ്ധമാന്റെ മോചനം: വാഗാ അതിര്‍ത്തിയിലെ കാത്തിരിപ്പ് നാടകം
ന്യൂഡല്‍ഹി: (www.kvartha.com 03.03.2019) കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് കൈമാറിയ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മോചനം വാഗാ അതിര്‍ത്തിയില്‍ നാലു മണിക്കൂറോളം വൈകിച്ചത് നാടകമെന്ന് തെളിയുന്നു. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ ഇടപെടലിനെ തുടര്‍ന്നാണിതെന്നാണ് പുറത്തുവരുന്ന സൂചന. വാഗയിലെ സൈനിക ഓഫീസ് കോംപ്ലക്‌സില്‍ കൈമാറല്‍ രേഖകള്‍ പരിശോധിക്കാന്‍ സമയമെടുക്കുന്നതായി പ്രചരിപ്പിച്ച ശേഷം അഭിനന്ദനെ ലാഹോറിനടത്ത് ഐഎസ്‌ഐയുടെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടപോവുകയായിരുന്നു.
രഹസ്യകേന്ദ്രത്തില്‍ കൊണ്ടുപോയി പാക് അനുകൂല വീഡിയോ ചിത്രീകരിക്കാനായിരുന്നു ഇത്. പാക് അതിര്‍ത്തിക്കുള്ളില്‍ തന്റെ ആക്രമണ പദ്ധതി സാധ്യമാകും മുമ്പ് വിമാനം വെടിയേറ്റു വീണെന്നും, പാരച്യൂട്ടില്‍ വീണ തന്നെ നാട്ടുകാരുടെ ആക്രമണത്തില്‍ നിന്നു രക്ഷിച്ച പാക് സേന പ്രഥമശുശ്രൂഷ ഉള്‍പ്പെടെ നല്ല പരിചരണം നല്‍കിയെന്നും അഭിനന്ദിനെക്കൊണ്ട് പറയിച്ചാണ് വീഡിയോ ചിത്രീകരിച്ചത്.
84 സെക്കന്‍ഡ് ദൈര്‍ഘ്യുള്ള വീഡിയോ 18 തവണ എഡിറ്റ് ചെയ്ത ശേഷമാണ് പുറത്തുവിട്ടത്. അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് മുമ്പ് തന്നെ പാക് മാധ്യമങ്ങള്‍ ഈ വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ രഹസ്യ ഏജന്‍സികളുടെ ചോദ്യം ചെയ്യലില്‍ അഭിനന്ദന്‍ വെളിപ്പെടുത്തിയേക്കുമെന്നാണറിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: IAF pilot Abhinandan's return delayed as Pakistan forces him to record propaganda video, New Delhi, News, National, Military, Army, Media.

Powered by Info News For You

Comments
Post a Comment