പെണ്‍കുട്ടിയെ പീഡിപ്പിച്ച ഷഫീഖ് അല്‍ ഖാസിമിയെ രക്ഷപ്പെടാന്‍ സഹായിച്ച ഭാര്യാസഹോദരന്‍ അറസ്റ്റില്‍
തിരുവനന്തപുരം:(www.kvartha.com 01/03/2019) പെണ്‍കുട്ടിയെ പീഡിപ്പിച്ച ഷഫീഖ് അല്‍ ഖാസിമി(46)യെ രക്ഷപ്പെടാന്‍ സഹായിച്ച ഭാര്യാസഹോദരനെ പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തു. സഹോദരി ഭര്‍ത്താവും പനവൂര്‍ സ്വദേശിയുമായ കബീറാണ് (39) അറസ്റ്റിലായത്. ഇമാമിന്റെ ഏക സഹോദരിയുടെ ഭര്‍ത്താവാണ് കബീര്‍. തൊളിക്കോട് പ്രദേശത്തെ മറ്റൊരു പള്ളിയിലെ ഇമാമാണ് കബീര്‍.
നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവം പുറത്തറിഞ്ഞ ശേഷം ആദ്യ രണ്ട് ദിവസം കബീറിന്റെ വീട്ടിലാണ് ഷെഫീഖ് അല്‍ ഖാസിമി ഒളിവില്‍ കഴിഞ്ഞത്. ഇതേതുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. രണ്ട് ദിവസം ഷെഫീഖ് അല്‍ഖാസിമി തന്റെ വീട്ടിലുണ്ടായിരുന്നുവെന്നും സംഭവം വിവാദമാകുകയും പോലീസ് കേസെടുക്കുകയും ചെയ്തതോടെ ചെലവിന് പണം നല്‍കുകയും ഒളിവില്‍ പോകാന്‍ സഹായിക്കുകയും ചെയ്തതായും ചോദ്യം ചെയ്യലില്‍ കബീര്‍ സമ്മതിച്ചു.
അതേസമയം റേഞ്ച് ഐജിയുടെ നേരിട്ടുളള മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചശേഷവും ഷെഫീഖ് അല്‍ ഖാസിമിയെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഇയാള്‍ക്കായി വിപുലമായ തെരച്ചില്‍ ആരംഭിച്ചതായും ഉടന്‍ പിടികൂടുമെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Police, Molestation, Arrest, Investigation, Molestation case against Shafeeq Al Qasimi: Relative arrested

Powered by Info News For You

Comments
Post a Comment