പൈവളിഗെയില്‍ സി പി എമ്മുമായി അവിശുദ്ധ സഖ്യം; കല്യോട്ടെ രക്തസാക്ഷികളെ കോണ്‍ഗ്രസ് വഞ്ചിച്ചു: ശ്രീകാന്ത്
കാസര്‍കോട്: (www.kasargodvartha.com 19.03.2019) പൈവളിഗെ പഞ്ചായത്തിലെ സി പി എം- കോണ്‍ഗ്രസ് അവിശുദ്ധ ഭരണത്തിനെതിരെ ബി ജെ പി നല്‍കിയ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനുള്ള ജനാധിപത്യ മര്യാദപോലും കാണിക്കാതെ കൊലയാളി പാര്‍ട്ടിക്ക് ഭരണം തുടരാന്‍ സഹായം ചെയ്ത് കൊടുത്ത കോണ്‍ഗ്രസ് നേതൃത്വം കല്യോട്ടെ രക്തസാക്ഷികളായ ചെറുപ്പക്കാരുടെ ആത്മാവിനെയാണ് വഞ്ചിച്ചിരിക്കുന്നതെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു.
ഭരണസമിതിയോഗത്തില്‍ പങ്കെടുക്കാതെ മാറിനിന്നതിലൂടെ ജനാധിപത്യത്തെ തന്നെ പരിഹസിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മനസാക്ഷി വോട്ട് ചെയ്യാനുള്ള അനുവാദം പോലും നേതൃത്വം നല്‍കിയില്ല. യുഡിഎഫ്- എല്‍ഡിഎഫ് ഒത്തുകളി രാഷ്ട്രീയത്തിന്റെ ഭാഗമായി രണ്ട് നേതൃത്വങ്ങളും കൂടിയാലോചന നടത്തി അംഗങ്ങള്‍ ഹാജരാകുന്നതില്‍ നിന്ന് വിലക്കുകയായിരുന്നുവെന്ന് ശ്രീകാന്ത് ആരോപിച്ചു.
വോട്ട് ചെയ്ത് ജയിപ്പിച്ച നിഷ്‌കളങ്കരായ ജനങ്ങളെ അവര്‍ വഞ്ചിച്ചിരിക്കുകയാണ്. സി പി എമ്മിന്റെ കൊലപാതക അക്രമരാഷ്ട്രീയത്തെ ഏറ്റവും വലിയ ചര്‍ച്ചയാക്കി വോട്ട് പിടിക്കാനിറങ്ങിയ കോണ്‍ഗ്രസാണ് പൈവളിഗെ, കാറഡുക്ക, എന്‍മകജെ എന്നിവിടങ്ങളില്‍ സി പി എമ്മുമായി അധികാരം പങ്കിടുന്നത്. സി പി എമ്മിനെതിരായ കോണ്‍ഗ്രസ് പ്രചരണത്തില്‍ ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ അവിശ്വാസത്തെ പിന്താങ്ങുകയായിരുന്നു അവര്‍ ചെയ്യേണ്ടത്. ഇരട്ടകൊലപാതകത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള രാഷ്ട്രീയ കുതന്ത്രമായിമാത്രമാണ് കോണ്‍ഗ്രസ് കാണുന്നത്. വോട്ട് അധികാരം എന്നതിനപ്പുറം പ്രവര്‍ത്തകരുടെ വികാരത്തിന് യാതൊരു വിലയും കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ബി ജെ പി സംസ്ഥാന സമിതിയംഗം വി ബാലകൃഷ്ണ ഷെട്ടി, മഞ്ചേശ്വരം മണ്ഡലെ പ്രസിഡണ്ട് സതീഷ്ചന്ദ്ര ഭണ്ഡാരി എന്നിവരും സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Adv. Srikanth, Top-Headlines, Trending, election, Press meet, BJP against UDF and LDF on Paivalike no confidence motion
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment