ചരിത്രം തിരുത്താന്‍ രവീശ തന്ത്രി കുണ്ടാര്‍ പ്രചരണം തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 22.03.2019) കാസര്‍കോട് പാര്‍ലമെന്റില്‍ ചരിത്രം തിരുത്താന്‍ രവീശ തന്ത്രി കുണ്ടാര്‍ പ്രചരണം തുടങ്ങി. എന്‍ ഡി എ കാസര്‍കോട് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപനമുണ്ടായതിനു ശേഷം ആദ്യമായി കാസര്‍കോട്ടെത്തിയ രവീശ തന്ത്രി കുണ്ടാറിന് ആവേശ്വോജ്ജ്വല സ്വീകരണം നല്‍കി.
Raveesha Thanthri Kundar election campaign started, Raveesha Thanthri Kundar, BJP, Election, News

എന്‍ ഡി എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരത്ത് നിരവധി പ്രവര്‍ത്തകരും നേതാക്കളുമാണ് സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാനെത്തി ചേര്‍ന്നത്. ആരതി ഉഴിഞ്ഞ് തിലകം ചാര്‍ത്തി മുദ്രാവാക്യം വിളികളോടെ അദ്ദേഹത്തെ സ്വീകരിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, എന്‍ ഡി എ ചെയര്‍മാനും ബി ജെ പി ജില്ലാ പ്രസിഡണ്ടുമായ അഡ്വ. കെ. ശ്രീകാന്ത്, ആര്‍ എസ് എസ് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര, സഹസംഘചാലക് ഗണപതി കോട്ടക്കനി, എന്‍ഡിഎ കണ്‍വീനറും ബിഡിജെഎസ് ജില്ലാ പ്രസിഡണ്ടുമായ ഗണേഷ് പാറക്കട്ട, ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം സരോജ ആര്‍ ബള്ളാല്‍, സമിതിയംഗങ്ങളായ അഡ്വ. വി. ബാലകൃഷ്ണഷെട്ടി, പി. സുരേഷ്‌കുമാര്‍ ഷെട്ടി, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി പുഷ്പ അമേക്കള, കേരള കോണ്‍ഗ്രസ്സ് പിസിതോമസ് വിഭാഗം സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ തണ്ണോട്ട്, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അഡ്വ.സദാനന്ദറൈ, സവിത ടീച്ചര്‍, സത്യശങ്കര ഭട്ട്, ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, പി.രമേശ്, ട്രഷറര്‍ ജി.ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Raveesha Thanthri Kundar election campaign started, Raveesha Thanthri Kundar, BJP, Election, News


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?