ചാഴിക്കാടനുവേണ്ടി പി ജെ ജോസഫ് പ്രചാരണത്തിനിറങ്ങുന്നു; തോമസ് ചാഴിക്കാടന്‍ പി ജെ ജോസഫിനെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി

കോട്ടയം: (www.kvartha.com 19.03.2019) ഒടുവില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായുണ്ടായ കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു. അതിന്റെ സൂചനയുമായി കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ പി ജെ ജോസഫിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച. തോമസ് ചാഴിക്കാടന് എല്ലാവിധ വിജയാശംസകളും നേര്‍ന്ന പി ജെ ജോസഫ് താന്‍ പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്ന ഉറപ്പും നല്‍കി.

പ്രചാരണത്തില്‍ നിന്നു ഗ്രൂപ്പ് നോക്കി ആരെയും മാറ്റി നിര്‍ത്തരുതെന്നു തോമസ് ചാഴിക്കാടനോട് പി.ജെ. ജോസഫ് നിര്‍ദേശിച്ചു. കോട്ടയത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങുമെന്നും ജോസഫ് അറിയിച്ചു. 20 ന് കോട്ടയം മണ്ഡലത്തിലെ കണ്‍വെഷനില്‍ പങ്കെടുക്കും. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് വേണ്ടിയും പ്രചാരണത്തില്‍ സജീവമായിറങ്ങുമെന്നും പിജെ ജോസഫ് അറിയിച്ചു.

Thomas Chazhikadan visit's P J Joseph house, Kottayam, News, Politics, Kerala Congress (m), Controversy, Lok Sabha, Election, Trending, House, Kerala

അതിനിടെ കേരള കോണ്‍ഗ്രസില്‍ മഞ്ഞുരുകിയെന്നും, പി.ജെ. ജോസഫ് പൂര്‍ണ പിന്തുണ അറിയിച്ചതായും തോമസ് ചാഴിക്കാടന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയമുറപ്പാണ്. കോട്ടയം മണ്ഡലത്തിലെ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും ചാഴിക്കാടന്‍ പറഞ്ഞു. പിജെ ജോസഫ് നിലപാടില്‍ അയവ് വരുത്തിയതോടെ കോട്ടയം ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമാണ് ലഭിക്കുന്നത്.

കോട്ടയം സീറ്റില്‍ മത്സരിക്കാനുള്ള പി ജെ ജോസഫിന്റെ ശ്രമം പാര്‍ട്ടി തള്ളിയതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി പി ജെ ജോസഫ് കഴിഞ്ഞദിവസം രംഗത്തെത്തി.

കേരള കോണ്‍ഗ്രസ് വിട്ട് ഒരു കാര്യത്തിനും തനിക്ക് താല്‍പ്പര്യമില്ലെന്നും എം പി ആകാന്‍ പാര്‍ട്ടിയെ വിട്ട് കളിക്കാന്‍ താന്‍ തയ്യാറല്ലെന്നുമാണ് പി ജെ ജോസഫ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കോട്ടയത്തെ സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ പിജെ ജോസഫിനെ വസതിയിലെത്തി സന്ദര്‍ശിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thomas Chazhikadan visit's P J Joseph house, Kottayam, News, Politics, Kerala Congress (m), Controversy, Lok Sabha, Election, Trending, House, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?