പി കരുണാകരന്‍ എട്ടുകാലി മമ്മൂഞ്ഞിക്ക് പഠിക്കുന്നു: കെ ശ്രീകാന്ത്

പൊയിനാച്ചി: (www.kasargodvartha.com 24.03.2019) മണ്ഡലത്തെ പതിനഞ്ച് വര്‍ഷം പ്രതിനിധീകരിച്ച പി കരുണാകന്‍ എം പി കഴിഞ്ഞ ദിവസം ഉന്നയിച്ച നേട്ടങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയതാണെന്നും, എം പിക്ക് അതില്‍ യാതൊരു പങ്കാളിത്തവും അവകാശപ്പെടാനില്ലെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. എന്‍എഡിഎ ഉദുമ നിയോജകമണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ നടന്ന 500 കോടിയുടെ വികസന പ്രവര്‍ത്തനത്തില്‍ എം പിക്ക് ഒരു സംഭാവനയും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. റെയില്‍വേ സ്റ്റേഷനുകള്‍ നിലവാരമുയര്‍ത്തിയതില്‍ എന്തവകാശവാദമാണ് അദ്ദേഹം ഉയര്‍ത്തുതെന്ന് മനസിലാവുന്നില്ല. സംശുദ്ധ് ആദര്‍ശ് ഗ്രാം പദ്ധതിയില്‍പെടുത്തിയ കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ കരുണാകരന് കഴിഞ്ഞിട്ടില്ല. രാജ്യത്തെ ആദ്യത്തെ യോഗ-പ്രകൃതി ചികിത്സാ കേന്ദ്രത്തിന് കരിന്തളത്ത് അനുമതി നല്‍കിയത് നരേന്ദ്ര മോദി സര്‍ക്കാരാണ്. തനിക്ക് ലഭിച്ച എം പി ഫണ്ട് പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള ക്ലബ്ബുകള്‍ക്ക് നല്‍കിയതൊഴിച്ചാല്‍ ഒരു വികസന പ്രവര്‍ത്തനവും നടത്തിയതായി എംപിക്ക് പറയാനാവില്ല. കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ ജില്ലയില്‍ വികസനത്തിന്റെ വസന്തകാലം വിരിയിച്ച നരേന്ദ്ര മോദി സര്‍ക്കാരിനെ അംഗീകരിക്കാന്‍ മുഴുവന്‍ വോട്ടര്‍മാരും തയ്യാറാവുമെന്ന് ശ്രീകാന്ത് പറഞ്ഞു.

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.ടി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, സെക്രട്ടറി വി. കുഞ്ഞിക്കണ്ണന്‍ ബളാല്‍, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എ. സിന്ധു, യുവമോര്‍ച്ച ജില്ല പ്രസിഡന്റ് രാജേഷ് കൈന്താര്‍, ജനറല്‍ സെക്രട്ടറി ദിലീപ് പള്ളഞ്ചി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറിമാരായ എന്‍. ബാബുരാജ് സ്വാഗതവും ജയകുമാര്‍ മാനടുക്കം നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Poinachi, BJP, K Sreekanth against P Karunakaran MP
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?