ദേശീയപാതയില്‍ ബസ് സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com 19.03.2019) ദേശീയപാതയില്‍ ബസ് സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. നീലേശ്വരം തട്ടാച്ചേരി സ്വദേശിയും ഇപ്പോള്‍ പൊടോത്തുരുത്തിയില്‍ താമസക്കാരനുമായ കുമാരന്റെ മകന്‍ അജിത് കുമാര്‍ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെ ചെറുവത്തൂര്‍ മയ്യിച്ച ദേശീയപാതയില്‍ സ്‌റ്റേറ്റ് ഹോട്ടലിന് മുന്നില്‍വെച്ചായിരുന്നു അപകടം.

അജിത് കുമാര്‍ സഞ്ചരിച്ച  സ്‌കൂട്ടറില്‍ എതിരെ വരികയായിരുന്ന ടി സി എന്ന സ്വകാര്യ ബസിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അജിത്തിനെ ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നീലേശ്വരത്തെത്തിയപ്പോള്‍ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പിന്നീട് തേജസ്വിനി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

ടൈല്‍സ് ജോലിക്കാരനായ അജിത്ത് തൃക്കരിപ്പൂര്‍ കോയോങ്കരയിലെ ഭാര്യ സിന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Accidental-Death, Cheruvathur, Youth died in accident at Cheruvathur
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?