വികാരിമാരെ പൂട്ടിയിട്ട് ചങ്ങനാശേരി തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് പള്ളിയില്‍ വന്‍ കവര്‍ച്ച; ഓഫീസ് മുറി കുത്തിപ്പൊളിച്ച് നാലു ലക്ഷം കവര്‍ന്നു
ചങ്ങനാശേരി: (www.kvartha.com 09.03.2019) തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയുടെ പ്രധാന വികാരിയേയും സഹവികാരിമാരെയും പൂട്ടിയിട്ടു പള്ളിയുടെ ഓഫീസ് മുറി കുത്തി പൊളിച്ചു വന്‍ കവര്‍ച്ച. വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ കുര്‍ബാനക്കായി ഉണര്‍ന്ന പ്രധാന വികാരി മുറിയുടെ വാതില്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ മറ്റു വികാരിമാരെ വിളിച്ചെങ്കിലും, അവരുടെയും വാതിലുകള്‍ തുറക്കാനാവാതെ വരികയായിരുന്നു. ഇതോടെ പള്ളി വികാരി രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനകാരനെ വിളിച്ചു വരുത്തി.
സെക്യൂരിറ്റി വന്നുനോക്കിയപ്പോഴാണ് എല്ലാ വൈദികരുടെയും മുറികള്‍ ഓടാമ്പലിട്ട് പൂട്ടിയനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള പരിശോധനയിലാണു വൈദികമന്ദിരത്തിന്റെ താഴത്തെ നിലയിലുള്ള പള്ളി ഓഫീസും അലമാരകളും പൊളിച്ചനിലയില്‍ കണ്ടെത്തിയത്. പള്ളിയില്‍നിന്നും വൈദിക മന്ദിരത്തിലേക്കുള്ള ഗ്രില്‍ തുറന്ന് ഗ്ലാസ് ഡോറിന്റെ താഴെയുള്ള പ്ലൈവുഡ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് വൈദികമന്ദിരത്തിലും ,ഓഫീസിലും പ്രവേശിച്ചത്.
താഴത്തെ നിലയില്‍ താമസിക്കുന്ന വികാരിയുടെയും അസിസ്റ്റന്റ് വികാരിയുടെയും ഒന്നാം നിലയിലുള്ള മറ്റൊരു അസിസ്റ്റന്റ് വികാരിയുടെയും ഡീക്കന്റെയും മുറികള്‍ ഓടാമ്പലിട്ട് പുറത്ത് നിന്ന് പൂട്ടിയശേഷം പള്ളിയുടെ ഓഫീസിലെത്തിയാണു മോഷണം നടത്തിയത്. പള്ളിമുറിയുടെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ഒരു സ്റ്റീല്‍ അലമാരയും ഒരു തടി അലമാരയും പൊളിച്ചിട്ടുണ്ട്. സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം ആണ് മോഷണംപോയത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപ മോഷണം പോയതായി അധികൃതര്‍ തൃക്കൊടിത്താനം പോലീസില്‍ മൊഴി നല്കിയിട്ടുണ്ട്. ഓഫീസിലെ സ്റ്റീല്‍ അലമാരയുടെ വാതില്‍ തകര്‍ത്ത് ലോക്കറുകളെല്ലാം തുറന്നിട്ട നിലയിലും മറ്റൊരു അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്ന നിലയിലുമാണ്.
പണത്തിന് പുറമേ പ്രധാന വികാരിയുടെ മുറിയുടെ പുറത്തുള്ള മേശയില്‍ ഉണ്ടായിരുന്ന രേഖകളും പണവും ഓഫീസിലുണ്ടായിരുന്ന ചെക്കുകളും മോഷണം പോയതായി പള്ളി ഭാരവാഹികള്‍ പറഞ്ഞു. മോഷണം നടന്ന തൃക്കൊടിത്താനം ഫൊറോനപള്ളിയുടെ 250 മീറ്റര്‍ ദൂരത്താണു തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്.
പള്ളി അധികൃതര്‍ അറിയിച്ചതനുസരിച്ച് തൃക്കൊടിത്താനം സി ഐ വി പി ജോയി, എസ് ഐ, പി എം ഷെമീര്‍, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പള്ളിയില്‍ എത്തി അന്വേഷണം ആരംഭിച്ചു. കോട്ടയത്തു നിന്ന് ഡോഗു സ്‌ക്വാഡും, ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.
കോട്ടയം ഡോഗ് സ്‌ക്വാഡ് ലീഡര്‍ ബിജു കുമാറിന്റെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡിലെ വിദഗ്ദനായ ജില്‍ മോഷണം നടന്ന മുറികളില്‍ പരിശോധന നടത്തിയതിനുശേഷം പള്ളിയുടെ പിറകുവശം വരെ ഓടി തിരികെ പോന്നു. മോഷണം നടന്ന മുറികളിലും മറ്റു സ്ഥലങ്ങളിലും ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്ഥ കെ ആര്‍ ഷൈലജയുടെ നേതൃത്വത്തില്‍ വിരലടയാള ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.
ജോന്‍സി ജോസഫ്, ജോഷി ജോണ്‍, കെ പി വിപിന്‍, എന്നിവരും ഫിംഗര്‍ പ്രിന്റ് സംഘത്തിലുണ്ടായിരുന്നു. തൃക്കൊടിത്താനം സി ഐ വി പി ജോയി, എസ് ഐ പി എം ഷെമീര്‍,
എ എസ് ഐമാരായ, പി കെ ഷാജിമോന്‍, പി കെ മോഹനന്‍, സി പി ഒ, രഞ്ചീവ് ദാസ്, ഷാഡോ പോലീസ് അംഗങ്ങളായ ,സിബിച്ചന്‍, അന്‍സാരി, അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Keywords: Heavy theft in Forane Church,News, Church, theft, Police, Complaint, Probe, Kottayam, Kerala, Religion.

Powered by Info News For You

Comments
Post a Comment