'എറണാകുളം തരാം' കെ.വി തോമസിനായി വലവീശി ബിജെപി; ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച് ടോം വടക്കന്‍


കൊച്ചി (www.evisionnews.co): എറണാകുളത്ത് യുവ കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെ സിറ്റിംഗ് എം.പി കെ.വി തോമസിനായി വലവീശി ബി.ജെ.പി. എറണാകുളത്ത് ഹൈബി ഈഡന് നറുക്ക് വീണതോടെ സിറ്റിംഗ് എം.പി കെ.വി തോമസ് എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. പ്രായമായത് തന്റെ കുറ്റമല്ല. തനിക്ക് സീറ്റ് നല്‍കാത്ത വിധത്തില്‍ എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചത്. ഇതോടെ അനുനയ നീക്കത്തിന് എ.ഐ.സി.സി ശ്രമം തുടങ്ങിയത് അറിഞ്ഞതോടെയാണ് എറണാകുളത്ത് ബി.ജെ.പി ടിക്കറ്റില് മത്സരിക്കാമെന്ന വാഗ്ദാനം കെ.വി തോമസിനെ തേടിയെത്തിയത്.

കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് ചേക്കറിയ ടോംവടക്കനാണ് ചര്‍ച്ചകള്‍ ചുക്കാന്‍ പിടിക്കുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് കെ.വി തോമസിനെ ബിജെപിയിലെത്തിക്കുന്നതിന് ടോം വടക്കന്റെ നേതൃത്വത്തിലുള്ള ശ്രമം പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി ബി.ജെ.പി കേന്ദ്ര നേതൃത്വം കെ.വി തോമസുമായി ഫോണില്‍ സംസാരിച്ചു. അതേസമയം തനിക്ക് കോണ്‍ഗ്രസില്‍ തുടരാനാണ് താത്പര്യമെന്ന രീതിയില്‍ കെ.വി തോമസ് മറുപടി നല്‍കിതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും കെ.വി തോമസിനെ താമര ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ ബി.ജെ.പി ശ്രമം തുടരുമെന്നാണ് ലഭിക്കുന്ന വിവരം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?