ദ്വിവത്സര ഭാഷാധ്യാപക ട്രെയിനിംഗിന് പ്രത്യേക കോഴ്‌സ് അനുവദിക്കണമെന്ന് ആവശ്യം
കാസര്‍കോട്: (www.kasargodvartha.com 22.03.2019) ഭാഷാധ്യാപകര്‍ ദ്വിവര്‍ഷ പരിശീലനം നേടുന്നതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഡി എല്‍ എഡ് കോഴ്‌സ് പരിഷ്‌കരിച്ചു കൊണ്ടുള്ള ഉത്തരവ് ഭാഷാധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തി ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്നും ദ്വിവത്സര ഭാഷാധ്യാപക ട്രെയിനിംഗിന് പ്രത്യേക കോഴ്‌സ് തന്നെ ആരംഭിക്കണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.
ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എജുക്കേഷന്‍ എന്ന ഡി.എല്‍.എഡ് കോഴ്‌സിന് നിലവില്‍ സംസ്ഥാനത്ത് 120 സീറ്റുകള്‍ മാത്രമാണുള്ളത്. ഈ കോഴ്‌സ് എച്ച്.എസ്.ടി, എച്ച്.എസ്.എസ്.ടി അധ്യാപക നിയമനത്തിനും പ്രമോഷനും പരിഗണിക്കുന്നത് തുടരണം. പ്രൈമറി ഭാഷാധ്യാപക ട്രെയിനിംഗിന് പുതിയ ദ്വിവത്സര കോഴ്‌സ് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ച് കൊണ്ട് ആരംഭിക്കണം. എല്ലാ ഡയറ്റുകളിലും പുതിയ അറബിക് ട്രെയിനിംഗ് കോഴ്‌സ് അനുവദിക്കണം എന്നീ ആവശ്യങ്ങള്‍ പരിഗണിക്കുകയും, പുതിയ കോഴ്‌സ് നിലവില്‍ വന്നതു മുതല്‍ നാല് വര്‍ഷം വരെയുള്ള പി.എസ്.സി വിജ്ഞാപനങ്ങള്‍ക്കും മറ്റു അധ്യാപക നിയമനങ്ങള്‍ക്കും നിലവിലുള്ള യോഗ്യതകള്‍ നിലനിര്‍ത്തണം എന്നിവ ഉള്‍പ്പെടുത്തി ഒരു ഉത്തരവ് കൂടി പുറത്തിറക്കി ആശങ്കകള്‍ അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് യഹ് യ ഖാന്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന സെക്രട്ടറി പി. മൂസക്കുട്ടി ഉദ്ഘാടനം ചെയ്തു. ടി പി ഹാരിസ്, നൗഫല്‍ ചെര്‍ക്കള, താജുദ്ദീന്‍ വി പി, എം എ മക്കാര്‍, എം കെ അലി മാസ്റ്റര്‍, മുഹമ്മദലി പൈക്ക, അഫീസ് പാടി, മമ്മൂട്ടി ബേക്കല്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Course, Training, Arabic, KATF demands to start Special Training Course
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment