കാസര്‍കോട്ട് ഇത്തവണത്തെ മത്സരം എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലെന്ന് ബിജെപി

കാസര്‍കോട്:  (www.kvartha.com 19.03.2019) കാസര്‍കോട്ട് ഇത്തവണത്തെ എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലാണ് മത്സരമെന്ന് ബിജെപി
ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്. ഉത്സവപ്പറമ്പിലെ ചന്തക്കാരെ പോലെ കോണ്‍ഗ്രസ്സ് കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥികളെ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്ക് മഞ്ചേശ്വരം മണ്ഡലത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണയില്‍ വിളറിപിടിച്ചിരിക്കുകയാണ് ലീഗ് നേതൃത്വം. നിയമസഭയിലേക്ക് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇപ്പോഴേ അവര്‍ തോല്‍വി സമ്മതിച്ചിരിക്കുകയാണ്. അതിന്റെ തെളിവാണ് ലീഗ് ഉന്നയിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍. കള്ളവോട്ട് ചേര്‍ക്കലും ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങളും ലീഗിന്റെ കുത്തകയാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.




Keywords: Kerala, kasaragod, News, BJP, CPM, NDA, LDF, NDA vs LDF Competition in Kasargod, Says BJP 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?